/kalakaumudi/media/media_files/2026/01/08/mdndnn-2026-01-08-22-03-21.jpg)
മുംബൈ: കുർള റെയിൽവേ സ്റ്റേഷനടുത്ത് നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിൽ വൻ തീപിടുത്തം. വൈകിട്ട് നടന്ന സംഭവത്തെ തുടർന്ന് സെൻട്രൽ റെയിൽവേയുടെ ലോക്കൽ ട്രെയിൻ സർവീസുകൾക്ക് വലിയ തോതിൽ തടസ്സം നേരിട്ടു.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സയൺ–വിദ്യാവിഹാർ റെയിൽവേ വിഭാഗത്തിൽ ഓവർഹെഡ് ഇലക്ട്രിക് ലൈൻ (OHE) പവർ സപ്ലൈ താൽക്കാലികമായി നിർത്തിവച്ചു.
തീപിടുത്തം ഉണ്ടായതിനെ തുടർനന്ന് നിരവധി ലോക്കൽ ട്രെയിനുകൾ നിർത്തിവയ്ക്കുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
ഇതോടെ സി.എസ്.എം.ടി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഫയർബ്രിഗേഡ് സംഘം ഉടൻ സ്ഥലത്തെത്തി തീ അണച്ചതോടെ സ്ഥിതി നിയന്ത്രണത്തിലായി.
തുടർന്ന് വൈദ്യുതി പവർ സപ്ലൈ പുനഃസ്ഥാപിച്ച് ലോക്കൽ സർവീസുകൾ ക്രമാതീതമായി പുനരാരംഭിക്കാൻ നടപടികൾ സ്വീകരിച്ചു.
സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും റെയിൽവേ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
