മുംബൈ ഗുരുദേവഗിരി പ്രതിഷ്ഠയുടെ രജതജൂബിലി ആഘോഷവും തീര്‍ത്ഥാടനവും; ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്നു വരെ

ഗുരുദേവഗിരിയില്‍ അമേരിക്കന്‍ പൗരന്മാരായ ബ്രൂസ് റെയ് റുസെല്‍, ഗ്രേഡി സ്മിത്ത് ശിവഗിരി മഠത്തിലെ സന്യാസിമാര്‍ വിധിപ്രകാരമുള്ള സന്യാസദീക്ഷ നല്‍കുന്ന ചടങ്ങ് രാവിലെ 3 30 മുതല്‍ 8. 30 വരെ

author-image
Rajesh T L
New Update
gurudevagiri jan 22 kalakaumudi


മുംബൈ: ഗുരുദേവഗിരി പ്രതിഷ്ഠയുടെ രജതജൂബിലി ആഘോഷവും തീര്‍ത്ഥാടനവും ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്നു വരെ വിവിധ ആത്മീയ ചടങ്ങുകളോടെയും  കലാപരിപാടികളോടെയും ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്നു വരെ നടത്തും. ജനുവരി 30 ന് രാവിലെ 7 30 ന് പതാക ഉയര്‍ത്തുന്നതോടെ തീര്‍ത്ഥാടനം ആരംഭിക്കും. ഒന്നാം ദിവസമായ ജനുവരി 30 ന് രാവിലെ 6 മണിക്ക് മഹാഗണപതി ഹവനം, മഹാഗുരു പൂജ, ഉഷ:പൂജ, പതാക ഉയര്‍ത്തല്‍ തുടര്‍ന്ന് പറനിറയ്ക്കല്‍ ഉച്ച പൂജ, ഒരു മണി മുതല്‍ മഹാ പ്രസാദം, 2 മണി മുതല്‍ ശിവഗിരി മഠം സ്വാമി ഗുരുപ്രസാദിന്റെ അനുഗ്രഹ പ്രഭാഷണം. 2 30 മുതല്‍ 7 30 വരെ  കലാപരിപാടികള്‍. വൈകിട്ട് 7 30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവ മഹാത്മ്യം കഥകളി. തുടര്‍ന്ന് അന്നദാനം. 

രണ്ടാം ദിവസമായ ജനുവരി 31 ന് 25മത് പ്രതിഷ്ഠാ വാര്‍ഷികം. രാവിലെ 8:30ന് കലശപൂജ, നവകം, പഞ്ചഗവ്യം, കലശം എഴുന്നള്ളിക്കല്‍, കലശാഭിഷേകം, ഉച്ചപൂജ. ഗുരുദേവഗിരിയില്‍ അമേരിക്കന്‍ പൗരന്മാരായ ബ്രൂസ് റെയ് റുസെല്‍, ഗ്രേഡി സ്മിത്ത് ശിവഗിരി മഠത്തിലെ സന്യാസിമാര്‍ വിധിപ്രകാരമുള്ള സന്യാസദീക്ഷ നല്‍കുന്ന ചടങ്ങ് രാവിലെ 3 30 മുതല്‍ 8. 30 വരെ. 7 30 മുതല്‍ നാടകം. 

ഫെബ്രുവരി 1 ന് പതിവ് പൂജകള്‍ക്കു ശേഷം 8 30 മുതല്‍ ശിവഗിരി മഠത്തിലെ സന്യാസിമാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യദന്ത ദര്‍ശനം, മഹാഗുരു പൂജ. രാവിലെ 10 മുതല്‍ നെരൂള്‍ ഈസ്റ്റ്, സെക്ടര്‍ ഒന്നില്‍, ശിവാജി ചൗക്കില്‍ നിന്നും ഗുരുദേവഗിരിയിലേക്ക് പുഷ്പാലംകൃത രഥത്തില്‍ ഗുരുദേവന്റെ ഛായ ചിത്രം വഹിച്ചു കൊണ്ട് ആയിരങ്ങള്‍ പങ്കെടുക്കുന്ന
ഘോഷയാത്ര. 

12 മണിക്ക് മഹാഗുരു പൂജ, മഹാപ്രസാദം, ഒരു മണിക്ക് തീര്‍ത്ഥാടന സമ്മേളനം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മുഖ്യാതിഥിയായി ഉദ്ഘാടനം നിര്‍വഹിക്കും. കേരള ദേവസ്വം, തുറമുഖ- സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ബേലാപ്പൂര്‍ എംഎല്‍എ മന്ദതായ് മാത്രേ, നവി മുംബൈ പോലീസ് കമ്മീഷണര്‍ മിലിന്ദ് ബാരംഭേ ഐപിഎസ്, മുന്‍ എംപിയും ശിവസേന നേതാവുമായ രാഹുല്‍ ശിവാലെ തുടങ്ങിയവര്‍ പങ്കെടുക്കും.

ശിവഗിരി മഠത്തിലെ സന്യാസി വര്യരായ ബ്രഹ്‌മശ്രീ സ്വാമി ഗുരുപ്രസാദ്, ബ്രഹ്‌മശ്രീ സ്വാമി ഋതംബരാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമിതി പ്രസിഡന്റ് എം ഐ ദാമോദരന്‍ അധ്യക്ഷനാകുന്ന സമ്മേളനത്തില്‍, ചെയര്‍മാന്‍ എന്‍ മോഹന്‍ദാസ്, വൈസ് ചെയര്‍മാന്‍ എസ് ചന്ദ്രബാബു, ജനറല്‍ സെക്രട്ടറി ഒ കെ പ്രസാദ്, ട്രഷറര്‍ വി വി ചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി വി എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് ട്രഷറര്‍ പൃഥ്വിരാജ്, സോണല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. മുംബൈ നെരൂളിലെ ഗുരുദേവഗിരിയിലാണ് ഗുരുദേവന്റെ തിരുശേഷിപ്പായ രണ്ട് ദിവ്യ ദന്തങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. 

mumbai sree narayana guru