മുംബൈയിൽ കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ കൊല്ലപ്പെട്ടു

ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് രോഹിത് മരിച്ചത്

author-image
Honey V G
New Update
msmsmmm

മുംബയിലെ പവായ് ആർ.എ സ്റ്റുഡിയോയിൽ സിനിമ ഓഡിഷനെത്തിയ 17 ഓളം കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ കൊല്ലപ്പെട്ടു. പൊലീസിന്റെ സാഹസിക നീക്കത്തിൽ ബന്ദിയാക്കിയ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്ത് വന്നിരുന്നത്.

പൊലീസ് വെടിവെപ്പിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. അഭിനയം പഠിപ്പിക്കുന്ന ആർഎ സ്റ്റുഡിയോയിലെ കുട്ടികളെയാണ് രോഹിത് ആര്യ ബന്ദികളാക്കിയത്.

ഇവിടത്തെ ജീവനക്കാരനാണ് രോഹിത് എന്നാണ് വിവരം. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്.

കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. താൻ ജീവിച്ചിരിക്കുകയാണെങ്കിൽ മാത്രമേ കുട്ടികളെ മോചിപ്പിക്കുക ഉള്ളു എന്നും എന്തെകിലും സാഹസം കാണിച്ചു തന്നെ പ്രകോപിതനാക്കരുതെന്നും വീഡിയോയിലൂടെ രോഹിത് പോലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു.

താൻ ആത്മഹത്യ ചെയ്യുന്നില്ല എന്നും അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത് എന്നും തനിക്ക് ചിലരോട് സംസാരിക്കണമെന്നും ഇയാൾ ആവശ്യ പെടുന്നുണ്ടായിരുന്നു.

കമാൻഡോകളും ക്വിക് റെസ്‌പോൺസ് ടീമും വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. ഇതിനിടെ ഇയാൾ പൊലീസിനെതിരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു.

പൊലീസ് തിരിച്ച് ഒരു റൗണ്ട് വെടിവെച്ചു. ഈ വെടിവെപ്പിലാണ് രോഹിതിന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് രോഹിത് മരിച്ചത്.