/kalakaumudi/media/media_files/2025/06/20/mmukunskn-2025-06-20-10-57-04.jpg)
താനെ:ഡോംബിവ്‌ലി കേരളീയ സമാജം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ മുഖ്യാതിഥി ആയി സംസാരിക്കുമ്പോഴാണ് മുംബൈ നഗരത്തെ കുറിച്ച് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
/filters:format(webp)/kalakaumudi/media/media_files/2025/06/20/mayycopucl-2025-06-20-11-00-22.jpg)
"സാഹിത്യവും വായനയുമാണ് മലയാളി സമൂഹത്തെ സൃഷ്ടിച്ചത്.എവിടെയൊക്കെ സമൂഹത്തിൽ ചൂഷണം നടക്കുന്നുണ്ടോ അവിടെയൊക്കെ എഴുത്തുകാർ ഇടപെടുന്നുണ്ട്.നമുക്ക് മുമ്പ് കടന്നു പോയിട്ടിള്ള ഒരുപാട് എഴുത്തുകാർ അതിന് ഉദാഹരണമാണ്. യുദ്ധം നടക്കുമ്പോൾ പോലും എഴുത്തുകാരുടെ വാക്കിനു വില കൽപ്പിക്കുന്നതാണ് നമ്മുടെ സമൂഹം.എന്നാൽ എഴുത്തുകാരും സാധാരണ മനുഷ്യരാണ്.അത്ഭുത മൊന്നും സൃഷ്ടിക്കാൻ പോന്നവരല്ല"മയ്യഴിപുഴയുടെ സ്വന്തം കഥാകാരൻ പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2025/06/20/makxoxkckfo-2025-06-20-11-01-11.jpg)
"മുംബൈയെ കുറിച്ച് പറയുകയാണെങ്കിൽ നഗരത്തിൽ ഒരുപാട് നല്ല എഴുത്തുകാരുണ്ട്. എന്റെ യൗവ്വന കാലത്ത് മുംബൈയിൽ നിന്നാണ് ഭൂരിഭാഗം പ്രതികരണങ്ങളും എനിക്ക് വന്നിരുന്നത്. മൊബൈൽ ഇല്ലാത്ത ആ കാലത്ത് കത്തിലൂടെയും മറ്റു മാണ് അന്ന് ബന്ധപെട്ടിരുന്നത്. സ്നേഹവും സ്നേഹ സൗഹൃദങ്ങളും ഉള്ള നഗരമാണ് മുംബൈ"അദ്ദേഹം കൂട്ടിച്ചേർത്തു.
/filters:format(webp)/kalakaumudi/media/media_files/2025/06/20/varmamsetoed-2025-06-20-11-01-55.jpg)
"മലയാളികളുടെ ഓർമ്മയിലെന്നുമുള്ളത് ബോംബെയാണ്. അന്ന് മുംബൈ ഇല്ലാ.പത്താം ക്ലാസ് കഴിഞ്ഞ ശേഷം എല്ലാവരും ഇവിടെ വരും.ഒരു പരിധി വരെ കേരളം രക്ഷപെട്ടത് മുംബൈ എന്ന നഗരം മൂലമാണ്.എന്റെ കുടുംബത്തിൽ 2 പേർ ഉണ്ടായിരുന്നു ഈ നഗരത്തിൽ.അങ്ങനെ ഒരുപാട് നല്ല ഓർമ്മകളും സൗഹൃദംങ്ങളും സമ്മാനിച്ച നഗരമാണ് മുംബൈ' എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2025/06/20/asockfekk-2025-06-20-11-02-30.jpg)
എഴുത്തുകാരായ എം.മുകുന്ദനും കൽപറ്റ നാ രായണനും വി.ആർ.സുധീഷും ഒരുമിച്ച് പങ്കെടുത്ത സാഹിത്യോത്സവത്തിൽ നഗരത്തിലെയും പുനെയിലെയുമുള്ള എഴുത്തു കാരും വായനക്കാരും പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിൽ സമാജം പ്രസിഡന്റ് ഇ.പി.വാസു അധ്യ ക്ഷത വഹിച്ചു. മുഖ്യാതിഥി എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കൽപറ്റ നാരായണൻ, വി.ആർ. സുധീഷ്, പ്രേമൻ ഇല്ലത്ത്, കേരള സമാജം ചെയർമാൻ വർ ഗീസ് ഡാനിയേൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ജനറൽ കൺവീനർ രമേഷ് വാസു എന്നിവർ പ്രസംഗിച്ചു. അതേസമയം 'മുകുന്ദപൂർവം' സെഷനിൽ കഥാകൃത്ത് സുരേഷ് വർമ മുകുന്ദന്റെ കഥകളെ ക്കുറിച്ചുള്ള പ്രബന്ധം അവതരി പ്പിച്ചത് ശ്രദ്ധേയമായി കാലത്തോടൊപ്പം നിരന്തരം നവീകരിക്കപ്പെടുന്ന എഴുത്തു കാരനാണു മുകുന്ദനെന്നും എക്കാലത്തും അതിനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും എന്നു ചർച്ച ഉദ്ഘാടനം ചെയ്ത കൽപറ്റ നാരായണൻ പറഞ്ഞു. എം.മുകുന്ദൻ തൻ്റെ ഗുരുസ്‌ഥാനത്തുള്ള എഴുത്തുകാരനാണ ന്നു വി.ആർ.സുധീഷ് പറഞ്ഞു. ജോയ് ഗുരുവായൂർ, സി.പി.കൃഷ്ണകുമാർ എന്നിവർ ചർച്ച യിൽ പങ്കെടുത്തു. തുടർന്നു വി. ആർ.സുധീഷിന്റെ കഥകളുടെ 50 വർഷങ്ങളെക്കുറിച്ച് സി.പി.കൃ ഷ്ണകുമാർ പ്രബന്ധം അവതരി പ്പിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/06/20/kongfyujj-2025-06-20-11-11-30.jpg)
എം.മുകുന്ദൻ ചർച്ച ഉദ്ഘാടനം ചെയ്തു.കൽപറ്റ നാരായണൻ സംസാരിച്ചു. 'മുംബൈ കഥാലോകം' എന്ന സെഷൻ നഗരത്തിലെ എഴുത്തു കാരുടെ കഥകളെകുറിച്ചുള്ള സമഗ്ര അവലോകനമായി. ജി.വി ശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ചർച്ചയിൽ മായാ ദത്ത് മോഡറേ റ്ററായി. സമാപന സമ്മേളന ത്തിൽ, എം.മുകുന്ദനു സമഗ്ര സംഭാവന പുരസ്കാരം ഭാരവാഹികൾ കൈമാറി. ഫലകവും 25,000 രൂപയും അടങ്ങുന്നതായിരുന്നു പുരസ്കാരം. 'കലാവിഭാഗം സെക്രട്ടറി സുരേഷ് ബാബു ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
