/kalakaumudi/media/media_files/2026/02/03/jchjmm-2026-02-03-12-35-38.jpg)
നവിമുംബൈ : പുണെ ജില്ലയിലെ ലോണാവാലിലെ പ്രശസ്തമായ ടൈഗർ പോയിന്റിൽ ട്രെക്കിങ്ങിനായി പോയ ഒരു ലോ വിദ്യാർത്ഥിനിയെ ആഴത്തിലുള്ള ഗർത്തത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുംബൈ സിബിഡി ബേലാപുരിൽ താമസിക്കുന്ന 20 വയസുകാരിയായ ശ്രേയ നരേന്ദ്ര പാട്ടിയാണ് മരണപ്പെട്ടത്.
മുംബൈയിലെ ഒരു ലോ കോളേജിലെ വിദ്യാർത്ഥിനയായ ശ്രേയ, വിനോദയാത്രയ്ക്കായി ഒറ്റയ്ക്കാണ് ലോണാവാലയിലെത്തിയത്.
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ആദ്യം ശ്രേയ ഡ്യൂക്ക്സ് നോസ് എന്ന സ്ഥലത്ത് പോയിരുന്നു.
തുടർന്ന് ഉച്ചയോടെ ടാക്സി വഴി ടൈഗർ പോയിന്റിലെത്തി.വൈകുന്നേരമായിട്ടും ശ്രേയ വീട്ടുകാരുമായി ബന്ധപ്പെടാതിരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
അതേസമയം, ടൈഗർ പോയിന്റ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഒരു ബാഗ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ബാഗിനുള്ളിൽ ശ്രേയയുടെ തിരിച്ചറിയൽ കാർഡ്, മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ ഉണ്ടായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/02/03/kfmfmmmf-2026-02-03-12-38-03.jpg)
സമീപ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിനിടെ, ടൈഗർ പോയിന്റിന് സമീപമുള്ള ആഴമുള്ള ഗർത്തത്തിൽ ശ്രേയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടർന്ന് മൃതദേഹം തലേഗാവൺ ദാഭാഡെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ശേഷം ശ്രേയയുടെ സഹോദരൻ എത്തി മൃതദേഹം തിരിച്ചറിയുക യായിരുന്നു. ലോണാവാല റൂറൽ പോലീസ് സ്റ്റേഷന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അബദ്ധ വശാൽ വീണതാണോ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലാണോന്ന തടക്കം എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
