/kalakaumudi/media/media_files/2025/09/25/ndmemdm-2025-09-25-12-23-59.jpg)
മുംബൈ: തൊണ്ണൂറ്റി രണ്ടാം ജൻമ ദിനം ആഘോഷിക്കുന്ന നടൻ പത്മശ്രി പ്രൊഫ. മധുവിന് ആശംസകൾ നേർന്ന് മുംബയ് മലയാളികൾ.
മുംബയിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ എം. ബിജുകുമാർ, എയിംസ് & കലാഗുരുകുലം ഗ്രുപ്പ് ചെയർമാൻ എ.കെ. പ്രദീപ് കുമാർ, മിഡിയ കൺസൽട്ടൻ്റ് സി.എ. ബാബു, ജോസ് മാത്യൂ എന്നിവർ മലയാളത്തിന്റെ പ്രിയ നടൻ മധുവിൻ്റെ തിരുവനന്തപുരത്തുള്ള കണ്ണംമൂലയിലെ വീട്ടിൽ നേരിട്ട് എത്തി കേക്ക് മുറിച്ചും പൊന്നാട അണിയിച്ചും ആശംസകൾ നേർന്നു.
കഴിഞ്ഞ 15 വർഷമായി തുടരുന്ന ശീലമാണിതെന്നും ഈ വർഷവും നേരിട്ട് ആശംസിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ബിജുകുമാർ പറഞ്ഞു.
മധു സിനിമയിൽ 55 വർഷം പൂർത്തിയാക്കിയ വേളയിൽ ഇവരുടെ നേതൃത്വത്തിൽ ഹോട്ടൽ ലീലയിൽ വെച്ച് മധു അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി ഒരു മെഗാ പരിപാടി 2019 ൽ സംഘടിപ്പിച്ചിരുന്നു.
സി.പി.എം ദേശിയ സെക്രട്ടറി എം.എ. ബേബി നടൻമാരായ ജഗദിഷ്, കരമന സുധീർ,മുൻകാല നടി ജലജ, പന്ന്യൻ രവിന്ദ്രൻ, മുൻ എം.എ. എ ശബരിനാഥ്, ഡോ:ദിവ്യ അയ്യർ IAS, ചിന്താ ജെറോം,പലോട് രവി, സംവിധായകൻ പി.ചന്ദ്രകുമാർ, കെ. മധു, രാജസേനൻ, ഛായാഗ്രഹകൻ പി. സുകുമാർ, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര അഡ്മിനിസ്റ്റേറ്റിവ് കമ്മിറ്റി മെമ്പർ അഡ്വ. വേലപ്പൻ നായർ തുടങ്ങി ഒട്ടനവധി പേർ നേരിട്ടും, മോഹൻലാൽ, മമ്മുട്ടി, മന്ത്രി ബാലഗോപാലൻ അടക്കം നിരവധി പേർ ഫോണിൽ കുടിയും ആശംസ നേർന്നു.