അടച്ചിട്ടിരുന്ന മുംബൈയിലെ മേയർ ബംഗ്ലാവിന് പുതുജീവൻ; നവീകരണം ആരംഭിക്കുന്നു

ചരിത്രപ്രാധാന്യമുള്ള ബൈകുളയിലെ ഈ വസതി വീണ്ടും ഉപയോഗത്തിലാകുന്നത് നഗര ഭരണകൂടത്തിന് വലിയ ആശ്വാസമാകും

author-image
Honey V G
New Update
jdndndbn

മുംബൈ : നാലു വർഷമായി അടച്ചിട്ടിരുന്ന ബൈകുളയിലെ മുംബൈ മേയറുടെ ഔദ്യോഗിക വസതി പുനരുദ്ധരിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നടപടി ആരംഭിച്ചു.

പുതിയ മേയർക്ക് താമസിക്കാനായി വസതി സജ്ജമാക്കുകയാണ് ലക്ഷ്യം. 2017 മുതൽ 2022 വരെ നഗരസഭയ്ക്ക് നേതൃത്വം നൽകിയ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ, 2022 മാർച്ചിലാണ് ഈ വസതി ഒഴിഞ്ഞത്.

അതിനുശേഷം നഗരസഭ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. ഇതോടെ മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് നിലവിൽ വന്നതിനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വൈകി.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ചതോടെ ബിഎംസി ടെൻഡർ നടപടികൾ പൂർത്തിയാക്കി.ഇതിന്റെ അടിസ്ഥാനത്തിലാണ് വസതിയുടെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.

വസതിയുടെ അകത്തും പുറത്തും പെയിന്റിംഗ് ഉം ചോർച്ച ഒഴിവാക്കാൻ വാട്ടർപ്രൂഫിംഗ് എന്നിവ ചെയ്യും.വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും നടത്തും. തകരാറിലായ വാതിലുകൾ, ജനാലകൾ, ഫർണിച്ചറുകൾ എന്നിവ നവീകരിക്കും.പഴക്കമേറിയ ഹെറിറ്റേജ് ഫർണിച്ചറുകൾ സൂക്ഷ്മമായി പുതുക്കും, കാർപെറ്റ് മാറ്റം, ശുചിത്വ സൗകര്യങ്ങളുടെ നവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകദേശം 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.

എല്ലാ പ്രവൃത്തികളും പൂർത്തിയായ ശേഷം ചെലവിന്റെ അന്തിമ കണക്ക് തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.

ചരിത്രപ്രാധാന്യമുള്ള ബൈകുളയിലെ ഈ വസതി വീണ്ടും ഉപയോഗത്തിലാകുന്നത് നഗര ഭരണകൂടത്തിന് വലിയ ആശ്വാസമാകും.