/kalakaumudi/media/media_files/2025/12/30/ksmmsmsm-2025-12-30-21-26-00.jpg)
മുംബൈ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി മുംബൈ മെട്രോ വൺ (മെട്രോ ലൈൻ 1) ഡിസംബർ 31-ന് സർവീസ് സമയം നീട്ടിയതായി മെട്രോ അധികൃതർ അറിയിച്ചു.
ഘാട്ട്കോപ്പർ – വേഴ്സോവ റൂട്ടിൽ പുതുവത്സര രാവിൽ അധിക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ രാത്രി വൈകിയും യാത്ര ചെയ്യുന്നവർക്കായി സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് മെട്രോ വണിന്റെ ലക്ഷ്യം.
പുതുവത്സര ആഘോഷങ്ങൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ കണക്കിലെടുത്ത് അവസാന ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നഗരത്തിൽ പുതുവത്സര ദിനത്തിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
