/kalakaumudi/media/media_files/2025/09/15/ghjjk-2025-09-15-10-54-39.jpg)
മുംബൈ:ഇന്ന് രാവിലെ 7:15 നാണ് മുംബൈയിൽ സാങ്കേതിക തകരാർ മൂലം മോണോറെയിൽ പ്രവർത്തനരഹിത മായത്.
തുടർന്ന് ട്രെയിനിലുണ്ടായിരുന്ന 17 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വഡാലയിലെ ആന്റോപ്പ് ഹിൽ ബസ് ഡിപ്പോയ്ക്കും ജിടിബിഎൻ മോണോറെയിൽ സ്റ്റേഷനും ഇടയിലാണ് സംഭവം നടന്നത്.
"സാങ്കേതിക തകരാർ" കാരണം രാവിലെ 7:15 ന് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതായി മുംബൈ പോലീസ് കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഒരു മുൻസിപ്പൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏകദേശം 45 മിനിറ്റിനുശേഷം കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി.
അതേസമയം കഴിഞ്ഞ മാസവും, രണ്ട് മോണോറെയിൽ ട്രെയിനുകളിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് 300 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തിയിരുന്നു.