/kalakaumudi/media/media_files/2025/06/03/mKB97FeZJ3wn91Bm74Kb.jpg)
മുംബൈ:ജൂൺ 1 നാണ് വ്യാജ യാത്രാ രേഖകൾ നിർമ്മിച്ച് നോർവേയിലേക്ക് കടക്കാൻ ശ്രമിച്ചതിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബംഗ്ലാദേശ് ദമ്പതികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിൽ ദമ്പതികൾ ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിക്കുന്നുവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. സുബ്രതോ കലിപാദ മണ്ഡലിനെയും മിത ഗൗരപാദ ബിശ്വാസിനെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ദമ്പതികൾ ഏകദേശം ആറ് വർഷം മുമ്പ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് കൊൽക്കത്തയിൽ താമസിച്ചിരുന്നു. 2024 ൽ, ഒരു ഏജന്റിന്റെ സഹായത്തോടെ അവർ വ്യാജ പാസ്‌പോർട്ടുകൾ നേടിയതാണെന്നും പോലിസ് അറിയിച്ചു.