മുംബൈയിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിഭാഗം

ഐഎംഡിയുടെ പ്രവചന മനുസരിച്ച് വരും ദിവസങ്ങളിൽ കാലവർഷം ആധിപത്യം സ്ഥാപിക്കും, മെയ് 26 മുതൽ 28 വരെ പൊതുവെ മേഘാവൃതമായ ആകാശവും തുടർച്ചയായ മഴയും പ്രതീക്ഷിക്കുന്നു. ഈ കാലയളവിൽ താപനില 23°C നും 31°C നും ഇടയിൽ തുടരും.

author-image
Honey V G
New Update
mnsoondstk

മുംബൈ:ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഈ ആഴ്ച വീണ്ടും കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഞായറാഴ്ച നഗരത്തിലും മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും പരിസര പ്രദേശങ്ങളിലും ചില സ്ഥലത്ത് കനത്ത മഴ ലഭിച്ചിരുന്നു. "ഐഎംഡിയുടെ പ്രവചന മനുസരിച്ച് വരും ദിവസങ്ങളിൽ കാലവർഷം ആധിപത്യം സ്ഥാപിക്കും, മെയ് 26 മുതൽ 28 വരെ പൊതുവെ മേഘാവൃതമായ ആകാശവും തുടർച്ചയായ മഴയും പ്രതീക്ഷിക്കുന്നു. ഈ കാലയളവിൽ താപനില 23°C നും 31°C നും ഇടയിൽ തുടരും. മെയ് 29 ന്, തീവ്രത ചെറുതായി കുറയാൻ സാധ്യതയുണ്ട്, അതേസമയം ആകാശം മേഘാവൃതമായി തുടരും. മാസം അവസാനിക്കുമ്പോൾ, മെയ് 30 നും 31 നും കാലാവസ്ഥ ഭാഗികമായി മേഘാവൃതമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കാം". ഐ എം ഡി കാലാവസ്ഥ വിഭാഗം അറിയിച്ചു. കൂടാതെ വരുന്ന രണ്ട് ദിവസങ്ങളിൽ മൺസൂൺ ശക്ത മാകും. മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് കാലവർഷം സജീവമാകാൻ സാഹചര്യങ്ങൾ അനുകൂലമായി തുടരുന്നു. അതേസമയം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി-വാഡ റോഡിൽ ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് റോഡ് സാരമായി തകർന്നതിനെ തുടർന്ന് വ്യാഴാഴ്ച വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. മഴയിൽ വലിയ കുഴികൾ രൂപപ്പെടുകയും ഗതാഗതം ഗണ്യമായി മന്ദഗതിയിലാവുകയും ചെയ്തു, റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ സ്ഥിതി കൂടുതൽ വഷളായി. ഗതാഗതക്കുരുക്ക് ഏകദേശം 7 മുതൽ 8 കിലോമീറ്റർ വരെ നീണ്ടുനിന്നു, നിരവധി യാത്രക്കാർ നാല് മണിക്കൂറിലധികം കുടുങ്ങയതായാണ് ലഭിക്കുന്ന വിവരം.