മുംബൈയിൽ മെയ് മാസത്തിൽ മാത്രം 95 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്

ഇതിനെ തുടർന്ന് നിരീക്ഷണം ശക്ത മാക്കാനും വേണ്ട നടപടികളെടുക്കാനും ഇന്നലെ നടന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു

author-image
Honey V G
New Update
mbiincrsddd

മുംബൈ:നഗരത്തിൽ മേയ് മാസത്തിൽ മാത്രം 95 കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.ഇന്ത്യയിൽ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കേസുകൾ കൂടുതൽ രേഖപെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് നിരീക്ഷണം ശക്ത മാക്കാനും വേണ്ട നടപടികളെടുക്കാനും ഇന്നലെ നടന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു "നിലവിൽ പതിനാറ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, കൂടുതൽ വ്യാപനം നിയന്ത്രിക്കുന്നതിനായി കെഇഎം ആശുപത്രിയിൽ നിന്ന് ചിലരെ സെവൻ ഹിൽസ് ആശുപത്രിയിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായി".അധികൃതർ അറിയിച്ചു