മുംബൈയിൽ 32 പുതിയ കോവിഡ് കേസുകൾ കൂടി:മഹാരാഷ്ട്രയിൽ ഇതുവരെ 467 കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി ആരോഗ്യ വകുപ്പ്

2025 ജനുവരി മുതൽ സംസ്ഥാനത്ത് ആകെ ഏഴ് രോഗികൾ കോവിഡ് ബാധിച്ച് മരിച്ചു. എന്നിരുന്നാലും, മരണ പെട്ടവർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

author-image
Honey V G
New Update
mhrsmvi

മുംബൈ: മെയ് 30 ന്  മഹാരാഷ്ട്രയിൽ 84 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ ഏറ്റവും കൂടുതൽ 32 പേർ മുംബൈയിൽ നിന്നുള്ളവരാണ്, തുടർന്ന് പിംപ്രി ചിഞ്ച്‌വാഡിൽ 19 പേരും താനെയിൽ 14 പേരും. ഇതോടെ സംസ്ഥാനത്തെ ആകെ സജീവമായ കോവിഡ്-19 രോഗികളുടെ എണ്ണം 467 ആയി.

2025 ജനുവരി മുതൽ സംസ്ഥാനത്ത് ആകെ ഏഴ് രോഗികൾ കോവിഡ് ബാധിച്ച് മരിച്ചു. എന്നിരുന്നാലും, മരണ പെട്ടവർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.