മുംബൈയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗിക ചൂഷണം:പ്രമുഖ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക അറസ്റ്റിൽ

അധ്യാപികയുടെ അതിക്രമം ആദ്യം വിദ്യാർഥി എതിർത്തെങ്കിലും മറ്റൊരു പെൺസുഹൃത്തിനെ ഉപയോഗിച്ച് പ്രതി വിദ്യാർഥിയെ അനുനയിപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർഥിയെ അനുനയിപ്പിക്കാനും അടുപ്പം തുടരാനുമായി സ്‌കൂളിന് പുറത്തുള്ള തൻ്റെ സുഹൃത്തായ ഒരു യുവതിയെ അധ്യാപിക ചുമതലപ്പെടുത്തി.

author-image
Honey V G
New Update
qweocmvkrke

മുംബൈ:മുംബൈയിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികയാണ്‌ 16 കാരനെ ഒരു വർഷകാലമായി ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

40 വയസ്സുള്ള ഇംഗ്ലീഷ് അധ്യാപിക ഒരു വർഷത്തിനിടെ 16 വയസ്സുള്ള വിദ്യാർത്ഥിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

2023 ഡിസംബറിൽ സ്കൂളിന്റെ വാർഷിക ആഘോഷങ്ങൾക്കായി നൃത്ത ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്നതിനിടെയാണ്‌ അധ്യാപിക ആൺകുട്ടിയെ കാണുന്നതും പരിചയപെടുന്നതും.

തുടർന്ന് 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാർഥിയെ ആദ്യം ലൈംഗികമായി ചൂഷണംചെയ്ത‌തെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അധ്യാപികയുടെ അതിക്രമം ആദ്യം വിദ്യാർഥി എതിർത്തെങ്കിലും മറ്റൊരു പെൺസുഹൃത്തിനെ ഉപയോഗിച്ച് പ്രതി വിദ്യാർഥിയെ അനുനയിപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർഥിയെ അനുനയിപ്പിക്കാനും അടുപ്പം തുടരാനുമായി സ്‌കൂളിന് പുറത്തുള്ള തൻ്റെ സുഹൃത്തായ ഒരു യുവതിയെ അധ്യാപിക ചുമതലപ്പെടുത്തി. ഈ യുവതി വിദ്യാർഥിയുമായി നിരന്തരം സംസാരിക്കുകയും അധ്യാപികയുമായുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയുംചെയ്‌തു. മുതിർന്ന സ്ത്രീകളും കൗമാരക്കാരായ ആൺകുട്ടികളും തമ്മിലുള്ള ബന്ധമെല്ലാം സാധാരണമാണെന്ന് പറഞ്ഞാണ് യുവതി വിദ്യാർഥിയെ അനുനയിപ്പിച്ചത്. അധ്യാപികയും വിദ്യാർഥിയും നല്ലചേർച്ചയുള്ളവരാണെന്നും യുവതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ അധ്യാപികയെ കാണാനും ബന്ധം തുടരാനും വിദ്യാർഥി സമ്മതിച്ചു.

തുടർന്ന് പലയിടങ്ങളിൽവെച്ച് ആഡംബര ഹോട്ടലുകളിൽ അടക്കം അധ്യാപിക വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.

പോക്സോ നിയമത്തിലെ സെക്ഷൻ 4 (ലൈംഗിക പീഡനം), 6 (ലൈംഗിക അതിക്രമം), 17 (കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ), ഭാരതീയ ന്യായയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സൻഹിത (ബിഎൻഎസ്), ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം, 2015, എച്ച്ടി പ്രകാരവും കേസെടുത്തിട്ടുണ്ട്.