മുംബയ് താനേ യൂണിയനിൽ പ്പെട്ട വിവിധ ശാഖകളിൽ ഗുരുദേവ ജയന്തി ആഘോഷം

സെപ്റ്റംബർ 7 ന് രാവിലെ 10.30 മണിമുതൽ കാശിമീര ബോംബെ മലയാളി സമാജം സ്കൂൾ അങ്കണത്തിൽ വെച്ച് വിവിധ ആഘോഷ പരിപാടികളോടെ നടത്തപ്പെടുന്നു

author-image
Honey V G
New Update
cnkn mm

മുംബൈ:ശ്രീനാരായണ ഗുരുവിന്റെ 171-മത് ജയന്തി എസ്സ്.എൻ.ഡി.പി.യോഗം മീരാറോഡ് ശാഖ,വനിതാസംഘം യുണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7 ന് രാവിലെ 10.30 മണിമുതൽ കാശിമീര ബോംബെ മലയാളി സമാജം സ്‌കൂൾ അങ്കണത്തിൽ വെച്ച് വിവിധ ആഘോഷ പരിപാടികളോടെ നടത്തപ്പെടുന്നു.

ശാഖായോഗം പ്രസിഡന്റ് സജീന്ദ്രൻ മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം ശേഷം ചതയ സദ്യ,കായിക കലാപരിപാടികൾ,സമ്മാനദാനം,കൃതജ്ഞത എന്നിവയാണ്.രാവിലെ 09 മണിക്ക് ശാഖാ ഓഫീസിൽ പതാക ഉയർത്തൽ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും ശേഷം ഹാളിൽ 10.30 ന് ഗുരുപൂജയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിക്കും

കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.സി & എച്ച്.എസ്.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ കുട്ടികളെ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.ശാഖാ വൈസ് പ്രസിഡന്റ് വത്സൻ കെ.എ. നന്ദി പ്രകാശിപ്പിക്കുമെന്ന് ശാഖായോഗം സെക്രട്ടറി ജയൻ എം.എസ് 9167137035 അറിയിച്ചു.

കല്യാൺ വെസ്റ്റ്

ശ്രീനാരായണ ഗുരുവിന്റെ 171 ആംമത് ജയന്തി എസ്സ്.എൻ.ഡി.പി.യോഗം കല്യാൺ വെസ്റ്റ് ശാഖ,വനിതാസംഘം യുണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വരുന്ന ഞായറാഴ്ച്ച,സെപ്റ്റംബർ 07 ന് രാവിലെ 07 മണിമുതൽ വൈകിട്ട് 06 മണിവരെ കല്യാൺ വെസ്റ്റ് അയ്യപ്പ ക്ഷേത്രത്തിലെ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ ആഘോഷ പരിപാടികളോടെ നടത്തപ്പെടുന്നു.

എസ്.സുന്ദരേശൻ ശാന്തിയുടെ കാർമികത്വത്തിൽ നടക്കുന്ന മഹാഗുരുപൂജയ്ക്ക് ശേഷം ശാഖായോഗം പ്രസിഡന്റ് പി-പി.പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം മുംബൈ താനെ യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ ഉത്‌ഘാടനം നിർവഹിക്കും,

യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ ജയന്തി സന്ദേശവും യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ,യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ രഞ്ജിത്ത്,വൈസ് പ്രസിഡന്റ് ബീന സുനിൽകുമാർ,വനിതാസംഘം സെക്രട്ടറി ശോഭന വാസുദേവൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും,

യൂണിയൻ കൗൺസിൽ അംഗം ജി.ശിവരാജൻ,വനിതാസംഘം യുണിറ്റ് പ്രസിഡന്റ് കൗസല്യ കേശവൻ,സെക്രട്ടറി ഉഷാദേവി വിജയൻ,യൂത്ത് മൂവ് മെന്റ് യുണിറ്റ് പ്രസിഡന്റ് വിഷ്ണു മോഹൻ,സെക്രട്ടറി സൗമ്യ ശിവരാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശാഖാ സെക്രട്ടറി ടി.എസ്.ഉണ്ണികൃഷ്ണൻ സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ് ജയപാലൻ പി കൃതജ്ഞതയും രേഖപ്പെടുത്തും.

ഉച്ചയ്ക്ക് ചതയ സദ്യ,കായിക കലാപരിപാടികൾ,സമ്മാനദാനം.ഒന്നാം ക്‌ളാസ്സ് മുതൽ ബിരുദം വരെ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ കുട്ടികളെ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.രാവിലെ പൂക്കള മത്സരം ഉണ്ടായിരിക്കുന്നതാനെന്ന് ശാഖായോഗം സെക്രട്ടറി ടി.എസ്.ഉണ്ണികൃഷ്ണൻ 9892098375 അറിയിച്ചു.

രസായനി-മോഹോപ്പാട

ശ്രീനാരായണ ഗുരുവിന്റെ 171 ആംമത് ജയന്തി എസ്സ്.എൻ.ഡി.പി.യോഗം 6327 ആം നമ്പർ രസായനി-മോഹോപ്പാട ശാഖ,വനിതാസംഘം യുണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വരുന്ന ഞായറാഴ്ച്ച,സെപ്റ്റംബർ 7 ന് രാവിലെ 06 മണിമുതൽ ഗുരുപൂജയോടെ ഗുരുമന്ദിരത്തിൽ വെച്ച് തുടക്കം കുറിക്കും.

7 മണിമുതൽ ഗുരു പുഷ്പാഞ്ജലി 08 മണിമുതൽ ഗുരുദേവ ഭാഗവത പാരായണം,ഉച്ചയ്ക്ക് 12 മണിമുതൽ ചതയ സദ്യ ശേഷം രണ്ടര മണിമുതൽ വിവിധതരം കലാപരിപാടികൾ,യൂണിയൻ ഭാരവാഹികൾ,സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചതയ ആഘോഷത്തിൽ പങ്കെടുക്കും

ശാഖായോഗം പ്രസിഡന്റ് സി.പത്മനാഭൻ,വൈസ് പ്രസിഡന്റ് കെ.മണികണ്ഠൻ,വനിതാസംഘം യുണിറ്റ് പ്രസിഡന്റ് സ്നേഹ സാബു,വൈസ് പ്രസിഡന്റ് പ്രസന്ന മണികണ്ഠൻ,വനിതാസംഘം യുണിറ്റ് സെക്രട്ടറി സുമ സെൽവരാജൻ എന്നിവർ ചതയ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകുമെന്ന് ശാഖാ സെക്രട്ടറി സാബു ഭരതൻ 9822490694 അറിയിച്ചു.