/kalakaumudi/media/media_files/2026/02/04/mcnccnn-2026-02-04-08-28-04.jpg)
മുംബൈ : രാഷ്‌ട്രിയ സ്വയംസേവക് സംഘത്തിന്റെ (ആർ.എസ്.എസ്.) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ അവസാന സമ്മേളനം ഫെബ്രുവരി 7, 8 തീയതികളിൽ മുംബൈയിൽ നടക്കും.
വർളിയിലെ നെഹ്റു സെൻറർ ഓഡിറ്റോറിയത്തിലാണ് രണ്ടുദിവസത്തെ പരിപാടി. ന്യായവ്യവസ്ഥ, വിദ്യാഭ്യാസം, കല, സാംസ്‌കാരികം, കോർപ്പറേറ്റ് മേഖല, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ രംഗങ്ങളിൽ നിന്നുള്ള 900-ലധികം പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ആദ്യ ദിനം ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത് പ്രഭാഷണം നടത്തും. രണ്ടാം ദിനം അദ്ദേഹവുമായി സംവാദവും ചോദ്യോത്തര സദസും നടക്കും.
രാജ്യത്തെ വിവിധ നഗരങ്ങളിൽ നടന്ന ശതാബ്ദി പ്രഭാഷണ പരമ്പരയുടെ അവസാന ഘട്ടമാണ് മുംബൈ സമ്മേളനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
