/kalakaumudi/media/media_files/2025/08/06/jekdmcm-2025-08-06-09-32-22.jpg)
മുംബൈ:മുംബൈയിൽ നിന്ന് പൂനെയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ശുഭ വാർത്ത.മുംബൈ-പൂനെയിൽ പുതിയ ഹൈവേ നിർമ്മിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു, ഇത് യാത്രാ സമയം വെറും ഒന്നര മണിക്കൂറായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയ്ക്കും പൂണെയ്ക്കും ഇടയിലുള്ള യാത്രാ സമയം 1.5 മണിക്കൂറായി കുറയ്ക്കുക എന്നതും നിലവിലുള്ള എക്സ്പ്രസ് വേകളിലെയും ഹൈവേകളിലെയും തിരക്കിന്റെ പ്രശ്നം പരിഹരിക്കുക എന്നതുമാണ് സർക്കാറിന്റെ ലക്ഷ്യം.
അതേസമയം പൂനെയ്ക്ക് ചുറ്റും 2 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പൂനെ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന ലോക്മാന്യ തിലക് ദേശീയ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. “എന്റെ മുൻ സന്ദർശനത്തിൽ, പൂനെ ജില്ലയിൽ 50,000 കോടി രൂപയുടെ റോഡ്, ഹൈവേ നിർമ്മാണ പദ്ധതികൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്ന് ഞാൻ പ്രഖ്യാപിച്ചിരുന്നു.
അടുത്ത 15 ദിവസത്തിനുള്ളിൽ 15,000 കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങ് നടത്താൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോടും ഉപമുഖ്യമന്ത്രി അജിത് പവാറിനോടും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.”അദ്ദേഹം കൂട്ടിച്ചേർത്തു.