മുംബൈയിൽ റെയിൽവെ ട്രാക്ക് ക്രോസ് ചെയ്യവേ ലോക്കൽ ട്രെയിൻ ഇടിച്ച് രണ്ട് മരണം:രണ്ട് പേർക്ക് ഗുരുതര പരിക്ക്

മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്ന നാൽവർ സംഘം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ലോക്കൽ ട്രെയിൻ ഇടിച്ചതായാണ് ലഭിക്കുന്ന വിവരം.

author-image
Honey V G
New Update
msnnsnz

മുംബൈ : ഇന്ന് വൈകുന്നേരമാണ് സാന്റസ്റ്റ് റോഡ് സ്റ്റേഷന് സമീപം ലോക്കൽ ട്രെയിൻ ഇടിച്ച് രണ്ട് സ്ത്രീകൾ മരിക്കുകയും ഒരു സ്ത്രീയും ഒരു പുരുഷനും ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത്.

മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്ന നാൽവർ സംഘം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ലോക്കൽ ട്രെയിൻ ഇടിച്ചതായാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റവരെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയതായി റെയിൽവെ അധികൃതർ അറിയിച്ചു.

മരിച്ച രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജെജെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.