മുംബൈയിൽ വിദ്യാർഥിക്കെതിരെ ലൈംഗിക ചൂഷണം നടത്തിയ അധ്യാപികയ്ക്ക് ജാമ്യം

കൂടാതെ വിചാരണയ്ക്കായി കോടതി അറിയിച്ച എല്ലാ തീയതികളിലും പ്രതി ഹാജരാകണമെന്നും കോടതിയുടെ അനുമതിയില്ലാതെ മുംബൈയുടെ അധികാരപരിധി വിട്ടുപോകാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിക്കുന്നത് ജാമ്യം ഉടനടി റദ്ദാക്കുന്നതിന് കാരണമാകുമെന്നും നിരീക്ഷിച്ചു.

author-image
Honey V G
New Update
dkufjjnbcnn

മുംബൈ:16 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ മാഹിമിലെ പ്രമുഖ സ്കൂളിലെ മുൻ അധ്യാപികയായ ബിപാഷ കുമാറിന് (40) ജാമ്യം അനുവദിച്ച് കോടതി.എന്നാൽ വിശദമായ ഉത്തരവിന്റെ പകർപ്പ് ഇതുവരെ ലഭ്യമായിട്ടില്ല.

രണ്ട് കുട്ടികളുടെ അമ്മയായ അധ്യാപികയെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. അതേസമയം ജാമ്യം തേടി, സ്ത്രീയുടെ അഭിഭാഷകരായ നീരജ് യാദവും ദീപ പുഞ്ചാനിയും അവർക്കെതിരായ കേസ് "തെറ്റായതും കെട്ടിച്ചമച്ചതുമാണ്" എന്ന് വാദിച്ചു.

കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും അവർ വാദിച്ചു. രക്ഷപ്പെടാൻ സാധ്യതയുള്ള ആളല്ലെന്നും ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച പരാതികളൊന്നുമില്ലെന്നും വാദിച്ചു. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അമ്മയാണെന്നും 2024 ഏപ്രിലിൽ സ്കൂളിൽ നിന്ന് രാജിവച്ചതായും അഭിഭാഷകർ പറഞ്ഞു.

പ്രതി മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും തെളിവുകൾ നശിപ്പിക്കുന്നതിൽ നിന്ന് കർശനമായി വിലക്കുണ്ടെന്നും ജഡ്ജി പറഞ്ഞു. 'പ്രതി ഇരയെ ഒരു തരത്തിലും കാണാനോ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ല.നേരിട്ടോ അല്ലാതെയോ ഏതെങ്കിലും സാക്ഷിയെയോ ഇരയെയോ എന്തെങ്കിലും തരത്തിൽ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും'കോടതി പറഞ്ഞു. കൂടാതെ വിചാരണയ്ക്കായി കോടതി അറിയിച്ച എല്ലാ തീയതികളിലും പ്രതി ഹാജരാകണമെന്നും കോടതിയുടെ അനുമതിയില്ലാതെ മുംബൈയുടെ അധികാരപരിധി വിട്ടുപോകാൻ പാടില്ലെന്നും കോടതി പറഞ്ഞു.ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിക്കുന്നത് ജാമ്യം ഉടനടി റദ്ദാക്കുന്നതിന് കാരണമാകുമെന്നും നിരീക്ഷിച്ചു.

അതേസമയം കുറ്റകൃത്യത്തിൽ ബിപാഷയെ സഹായിച്ചതായി കരുതപ്പെടുന്ന സുഹൃത്ത് ഡോ. ഷോമിത ബാനർജിയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.