പുതിയ അധികാര യുഗത്തിന് തുടക്കം; എതിരില്ലാതെ മേയറായി റിതു താവ്ഡെ

മുംബൈയുടെ നഗരഭരണ ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുന്ന ഈ തെരഞ്ഞെടുപ്പ്, നഗര രാഷ്ട്രീയത്തിലെ ശക്തിസമവാക്യങ്ങൾ മാറ്റിമറിക്കുന്ന സംഭവമായി വിലയിരുത്തപ്പെടുന്നു

author-image
Honey V G
New Update
kzjkzkzzk

മുംബൈ: റിതു താവ്ഡേ മുംബൈയുടെ 78-ആം മേയറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായ റിതു തെരഞ്ഞെടുക്കപ്പെട്ട തോടെ ബ്രിഹത് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ അധികാര ഘടനയിൽ നിർണായക മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എതിരാളികൾ സ്ഥാനാർത്ഥിയെ നിർത്താതിരുന്നതിനാൽ വോട്ടെടുപ്പ് ആവശ്യമില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്.

ഇതോടെ ഭാരതിയ ജനതാ പാർട്ടി നാല്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മുംബൈ മേയർ പദവി വീണ്ടും സ്വന്തമാക്കുന്നത്. ഈ വിജയത്തോടെ ശിവ് സേനയുടെ ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട മേയർ ആധിപത്യം അവസാനിച്ചു.

നഗരസഭയിലെ അധികാര സമവാക്യത്തിൽ ഉണ്ടായ ഈ മാറ്റം മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്.

227 അംഗങ്ങളുള്ള ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപറേഷനിൽ ഭൂരിപക്ഷം നേടിയത് മഹായുതി സഖ്യമായിരുന്നു.

ഡെപ്യൂട്ടി മേയറായി ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് സഞ്ജയ്‌ ഗാടി തെരഞ്ഞെടുക്കപ്പെട്ടു.

സ്ഥാനാരോഹണത്തിന് ശേഷം റിതു താവ്ഡേ നഗരത്തിന്റെ സമഗ്ര വികസനത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിനും മുൻഗണന നൽകുമെന്ന് അറിയിച്ചു.

ശുചിത്വം,ഗതാഗത നിയന്ത്രണം, വായു മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് അവർ വ്യക്തമാക്കി.

മുംബൈയുടെ നഗരഭരണ ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുന്ന ഈ തെരഞ്ഞെടുപ്പ്, നഗര രാഷ്ട്രീയത്തിലെ ശക്തിസമവാക്യങ്ങൾ മാറ്റിമറിക്കുന്ന സംഭവമായി വിലയിരുത്തപ്പെടുന്നു.