ലോക്കൽ ട്രെയിനിൽ നിന്ന് മൂന്ന് പേർക്ക് പരിക്ക്; അമിത തിരക്കെന്ന് പ്രാഥമിക നിഗമനം

സംഭവം ഇന്നലെ രാവിലെ 10 മണിയോടെ, സയൺ മാട്ടുങ്ക റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ചാണ് ഉണ്ടായത്.

author-image
Honey V G
New Update
bvnmm

മുംബൈ: മുംബൈയിലെ Chhatrapati Shivaji Maharaj Terminus (CSMT) റൂട്ടിൽ സർവീസ് നടത്തിയിരുന്ന ലോക്കൽ ട്രെയിനിൽ നിന്ന് മൂന്ന് യാത്രക്കാർ ഓടിക്കൊണ്ടിരിക്കെ പുറത്തേക്ക് വീണു.

അമിത തിരക്കാണ് അപകടത്തിന് കാരണമെന്നതാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവം ഇന്നലെ രാവിലെ 10 മണിയോടെ, സയൺ മാട്ടുങ്ക റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ചാണ് ഉണ്ടായത്.

ട്രെയിൻ അതിവേഗവും തിരക്കുമുള്ള സമയവും ആയതിനാൽ വാതിലിനരികിൽ നിന്നിരുന്ന യാത്രക്കാരാണ് നിയന്ത്രണം വിട്ട് താഴെ വീണത്.

സംഭവമുണ്ടായ ഉടൻ തന്നെ റെയിൽവേ ജീവനക്കാരും പൊലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റ മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തെ തുടർന്ന് കുറച്ചുസമയം ഈ റൂട്ടിൽ ട്രെയിൻ സർവീസുകൾ വൈകിയെങ്കിലും പിന്നീട് ഗതാഗതം സാധാരണ നിലയിലാക്കി.

അമിത തിരക്ക് മൂലമുള്ള അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് യാത്രക്കാരും സാമൂഹ്യ പ്രവർത്തകരും ആവശ്യപ്പെട്ടു.