മുംബ്ര ട്രെയിൻ അപകടം:ദൃക്‌സാക്ഷികളോട് മുന്നോട്ട് വരാൻ ആവശ്യപ്പെട്ട് റെയിൽവേ

സെൻട്രൽ റെയിൽവേയിലെ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിലെ സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ എസ്.എസ്. സോനാവാനെയ്ക്ക് വിവരങ്ങൾ അയയ്ക്കാവുന്നതാണ്. 8828119730 എന്ന നമ്പറിൽ മൊബൈൽ വഴിയോ srdsobbcr@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അദ്ദേഹത്തെ ബന്ധപ്പെടാം.

author-image
Honey V G
New Update
qworofkxxk

താനെ:ജൂൺ 9 ന് നാണ് താനെ ജില്ലയിലെ മുംബ്രയിൽ സബർബൻ ട്രെയിനിൽ നിന്നും വീണ് നാല് പേർ കൊല്ലപ്പെട്ടത്. ആകെ 12 പേർ ട്രെയിനിൽ നിന്നും വീണതിൽ നാല് പേർ കൊല്ലപ്പെട്ടപ്പോൾ അഞ്ചു പേർ ഇപ്പോഴും ചികിത്സയിലാണ്.

എന്നാൽ ദാരുണമായ ഈ സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികളിൽ നിന്നും റെയിൽവേ ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടുകയാണ് സെൻട്രൽ റെയിൽവേ. ഇതിനെ തുടർന്ന് ഒരു പൊതു അഭ്യർത്ഥന റെയിൽവേ വിഭാഗം പുറപ്പെടുവിച്ചു.

രാവിലെ ഏകദേശം 9:01 ന് ഫുട്ട്ബോർഡിൽ നിന്നിരുന്ന ഒരു ഡസനിലധികം യാത്രക്കാർ ട്രെയിൻ ഓടി കൊണ്ടിരിക്കെ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിക്കാൻ റെയിൽവേ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

 സമഗ്രവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് വേണ്ടി സംഭവവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങളുള്ള യാത്രക്കാർ, ദൃക്‌സാക്ഷികൾ, ജീവനക്കാർ എന്നിവർ അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകണമെന്ന് സെൻട്രൽ റെയിൽവേ അഭ്യർത്ഥിച്ചു.

വ്യക്തികൾക്ക് സാധുവായ തിരിച്ചറിയൽ രേഖകൾ സഹിതം പ്രസക്തമായ വിശദാംശങ്ങൾ ഇമെയിൽ വഴിയോ നേരിട്ടോ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ സമർപ്പിക്കാം" എന്ന് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. സെൻട്രൽ റെയിൽവേയിലെ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിലെ സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ എസ്.എസ്. സോനാവാനെയ്ക്ക് വിവരങ്ങൾ അയയ്ക്കാവുന്നതാണ്. 8828119730 എന്ന നമ്പറിൽ മൊബൈൽ വഴിയോ srdsobbcr@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അദ്ദേഹത്തെ ബന്ധപ്പെടാം.

"ഇത് വെറുമൊരു അപ്പീൽ മാത്രമല്ല; യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തത്തിനായുള്ള ആഹ്വാനമാണിത്," സെൻട്രൽ റെയിൽവേ വക്താവ് പറഞ്ഞു.

Mumbai City