/kalakaumudi/media/media_files/2026/01/02/mdjdnd-2026-01-02-12-27-24.jpg)
ബ്രിഹൺ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പിൽ ചെമ്പൂർ 154-ാം വാർഡിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി സാമൂഹിക പ്രവർത്തകനും പാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റുമായ മുരളി കുമാർ പിള്ള മത്സരിക്കുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പൊതു പ്രവർത്തന രംഗത്തുള്ള അദ്ദേഹം ആലപ്പുഴ ജില്ലയിൽ കായംകുളം സ്വദേശിയാണ്.
കോവിഡ്-19 മഹാമാരി കാലത്ത് സൗജന്യ ചികിത്സ, രക്തദാന ക്യാമ്പുകൾ, കോവിഡ് പരിശോധനകൾ എന്നിവ സംഘടിപ്പിച്ച് അദ്ദേഹം പ്രദേശ വാസികളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
നിരവധി വർഷങ്ങളായി സാമൂഹ്യ പ്രവർത്തനം നടത്തി വരുന്ന മുരളി പിള്ള വാർഡിലെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, ഗതാഗതം, വിദ്യാഭ്യാസം, യുവജന-സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.
പാർട്ടി രാഷ്ട്രീയ പരിധികൾക്കപ്പുറം, ജനങ്ങളുടെ ശബ്ദം നഗരസഭയിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
