/kalakaumudi/media/media_files/2026/01/09/ksjsnmm-2026-01-09-11-45-39.jpg)
നവി മുംബൈ: കേരളത്തിന്റെ തനത് ദൈവാരാധനാ പാരമ്പര്യത്തിന്റെ പ്രതീകമായ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 2026 ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നവി മുംബൈ ബേലാപൂരിൽ അരങ്ങേറുന്നു.
നവി മുംബൈ ശ്രീ മുത്തപ്പൻ സേവാ സംഘം, സിബിഡി ബേലാപൂരിന്റെ ആഭിമുഖ്യത്തിലാണ് ജനുവരി 24, 25 (ശനി, ഞായർ) ദിവസങ്ങളിൽ മഹോത്സവം നടക്കുക.
സിബിഡി ബേലാപൂർ സെക്ടർ-8 B യിൽ സ്ഥിതിചെയ്യുന്ന മുത്തപ്പൻ ക്ഷേത്രമാണ് വേദി.
ജനുവരി 24-ന് പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മുത്തപ്പൻ മലയിറക്കൽ, മുത്തപ്പൻ വെള്ളാട്ടം, കലശം വരവ് തുടങ്ങിയ പാരമ്പര്യ ആചാരങ്ങൾ ഭക്തിസാന്ദ്രമായി നടക്കും.
വൈകുന്നേരം ഭക്തിഗാനങ്ങളും ദൈവാരാധനാ ചടങ്ങുകളും ചേർന്ന ആത്മീയാന്തരീക്ഷത്തിൽ അന്നദാനത്തോടെ ആദ്യദിനം സമാപിക്കും.
ജനുവരി 25-ന് പുലർച്ചെ 5 ന് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ശ്രീ മുത്തപ്പൻ തിരുവപ്പന, പള്ളിവേട്ട തുടങ്ങിയ പ്രധാന ദൈവാരാധനാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും.
ഭക്തിയും സംസ്കാരവും ഒരുമിക്കുന്ന ഈ മഹോത്സവം, മുത്തപ്പൻ സ്വാമിയുടെ കരുണയും അനുഗ്രഹവും സമൂഹത്തിലേക്ക് പകരുന്ന ആത്മീയ സംഗമമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
