“താനെയിൽ വിശ്വാസത്തിന്റെ പുതിയ വിലാസം":വാഗ്ലെ എസ്റ്റേറ്റിൽ മുത്തപ്പൻ ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

2025 ഫെബ്രുവരി 23 ന് ആരംഭിച്ച ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്

author-image
Honey V G
New Update
msksnn

താനെ : താനെ വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗറിൽ മുത്തപ്പൻ ഭക്തരുടെ ചിരകാല സ്വപ്നമായ മുത്തപ്പൻ ക്ഷേത്രം യാഥാർഥ്യമാകുന്നു.

mdmdmm

വടക്കേ മലബാറിന്റെ ആത്മീയ പാരമ്പര്യം നഗരാതിരുകളിലേക്ക് എത്തിക്കുന്ന ഈ ക്ഷേത്രം, താനെയിലെയും മുംബൈയിലെയും ഭക്തർക്ക് പ്രധാന വിശ്വാസ കേന്ദ്രമാകും. 

mdmdmsmm

2025 ഫെബ്രുവരി 23 ന് ആരംഭിച്ച ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

msmsmsmm

താനെ നഗരസഭാ അംഗമായ മാണിക് പാട്ടീൽ ക്ഷേത്രനിർമ്മാണത്തിനായി ആവശ്യമായ സ്ഥലം കണ്ടെത്തി നൽകുകയും, നിർമ്മാണ ചെലവ് മുഴുവൻ ഏറ്റെടുക്കുകയും ചെയ്തതോടെ പദ്ധതി വേഗം കൈവരിക്കുക യായിരുന്നു. 

msmsmssm

കെ വി രാജൻ (പ്രസിഡന്റ്‌)പ്രഹ്ലാദൻ (സെക്രട്ടറി )പവിത്രൻ (ട്രഷറർ )എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

jsjsjsjsm

താനെയിലെയും മുംബൈയിലെയും ഭക്തർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രദേശമാണ് താനെയിലെ വാഗ്ലെ എസ്റ്റേറ്റ് പ്രദേശം. 

nsnsnsn

കഴിഞ്ഞ 21 വർഷമായി ശ്രീനഗർ മുത്തപ്പൻ സമിതിയുടെ കീഴിൽ മുത്തപ്പൻ മഹോത്സവം നടത്തി വരുന്ന സംഘത്തിന്റെ ഈ ശ്രമം,വിശ്വാസാചാരങ്ങൾക്ക് സ്ഥിരം ആലയമായി മാറുകയാണ്. 

mdjdmdmd

മുത്തപ്പൻ ക്ഷേത്രം യാഥാർഥ്യമാകുന്നതോടെ താനെയിലെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായി ഉയരുമെന്നാണ് ഭാരവാഹികളുടെ പ്രതീക്ഷ. 

msnsnn

അതേസമയം ഈ വർഷത്തെ മുത്തപ്പൻ ഉത്സവം ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികളായ കെ.വി.രാജൻ (പ്രസിഡന്റ്)ചിത്ര ശശീന്ദ്രൻ (സെക്രട്ടറി),പി പി വേണു (ട്രഷറർ)എന്നിവർ അറിയിച്ചു.