/kalakaumudi/media/media_files/2026/01/29/mfmfmmfm-2026-01-29-21-20-55.jpg)
താനെ: ഡോംബിവലി നാദോപാസനയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാമത് സംഗീതോത്സവവും സദ്ഗുരു ത്യാഗരാജാരാധനയും ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ ഡോംബിവലി ഏക്‌നാഥ് മാധവി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
ജനുവരി 31-ന് വൈകീട്ട് 5.45-ന് വിദുഷി അശ്വതി ദർഗാൾക്കർ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതക്കച്ചേരിയോടെയാണ് സംഗീതോത്സവത്തിന് തിരി തെളിയുക.
തുടർന്ന് വിഷ്ണു രാമപ്രസാദ് അവതരിപ്പിക്കുന്ന കർണാടക ഗിറ്റാർ വാദ്യക്കച്ചേരിയും അരങ്ങേറും. ഫെബ്രുവരി 1-ന് രാവിലെ 8.45-ന് മുംബൈ വൈദ്യനാഥ ഭാഗവതരുടെ നാമസങ്കീർത്തനം നടക്കും.
തുടർന്ന് രാവിലെ 11 മണിക്ക് മുംബൈയിലെ പ്രശസ്ത സംഗീതജ്ഞർ നയിക്കുന്ന ഘനരാഗപഞ്ചരത്ന കീർത്തനാലാപനം ഉണ്ടായിരിക്കും.
വൈകീട്ട് 5.45-ന് കുമാരി ലയ മഹേഷ് അവതരിപ്പിക്കുന്ന വയലിൻ കച്ചേരിയും രാത്രി 7 മണിക്ക് പ്രശസ്ത സംഗീതജ്ഞൻ വിവേക് മൂഴിക്കുളം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും നടക്കും.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഈ സംഗീതോത്സവത്തിൽ സർവ്വശ്രീ. ആദർശ് അജയകുമാർ, കൃപാൽ ശ്രീറാം, രോഹിത് പ്രസാദ്, മന്ദാർ ദീക്ഷിത്, നിഷാദ് പവാർ, അക്ഷയ് പവാർ, മഹേഷ് പരമേശ്വരൻ എന്നിവർ പക്കമേളം ഒരുക്കും.
പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9930875373 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
