/kalakaumudi/media/media_files/2025/09/17/jdjdjsn-2025-09-17-07-33-21.jpg)
റായ്ഗഡ്:നായർ സാംസ്‌കാരിക സമിതി പൻവേലിന്റെ രജത ജൂബിലിയും ഓണാഘോഷവും ഒന്നിച്ച് നടത്തപ്പെടുന്നു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21-ന് പൻവേലിലെ വിരൂപാക്ഷ മംഗൾ കാര്യാലയത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
മാവേലി എഴുന്നള്ളിപ്പ്, വഞ്ചിപ്പാട്ട്, പുലികളി തുടങ്ങി കേരളത്തിന്റെ സാംസ്കാരിക തനിമ നിലനിർത്തുന്ന വിവിധ കലാ പരിപാടികൾ ഓണാഘോഷത്തിൽ ഉണ്ടായിരിക്കും.
പൻവേലിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള 500-ലധികം കുടുംബങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.