ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് 'നന്മ'യുടെ സാമ്പത്തിക സഹായം : രണ്ടാംഘട്ടം കല്യാണിൽ നടന്നു

നിർധനരും ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി (‘Nanma Education Assistance (NEA)കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഫൗണ്ടേഷൻ ആലോചിക്കുന്നുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു.

author-image
Honey V G
New Update
nammakskfkf

താനെ:കല്യാൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യ -ജീവകാരുണ്യ സംഘടനയായ ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ഭിന്നശേഷിക്കാരും നിർധനരുമായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി .

കല്യാൺ ലോക്ഗ്രാമിലുള്ള ‘ഫെഡറേഷൻ ഹാളി’ൽ സംഘടിപ്പിച്ച രണ്ടാം ഘട്ട ചടങ്ങിൽ ഉല്ലാസ് നഗർ ,അംബർനാഥ് ,ബദലാപൂർ എന്നിവടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 24 വിദ്യാർത്ഥികൾക്കാണ് സഹായം നൽകിയത് .

ഫെബ്രുവരിയിൽ ഉല്ലാസ്‌നഗർ റോട്ടറി സേവാകേന്ദ്രത്തിൽ നടന്ന ആദ്യഘട്ട വിതരണത്തിൽ 23 വിദ്യാർത്ഥികൾക്ക് ' നന്മ ' സഹായംനൽകിയിരുന്നു .

ഡോ.രാജു ഉത്തമന ,സുലീ കുഞ്ചു പിള്ള .ശക്തിനായർ എന്നിവർ ചേർന്ന് ആദ്യ ചെക്ക് കുമാരി സഞ്ചിത പാണ്ഡെയ്ക്ക് നൽകി . ചടങ്ങിൽ നന്മ സെക്രട്ടറി സുനിൽ രാജ്‌ അധ്യക്ഷത വഹിച്ചു.ഈ വർഷം നൂറിലധികം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠനത്തിനായുള്ള സാമ്പത്തികസഹായം നൽകാനാണ് ‘നന്മ’യുടെ പദ്ധതി എന്ന് സുനിൽരാജ് പറഞ്ഞു. അഡ്‌വാനി ഗുൾ ,നന്ദന ,പ്രമോദ് പിള്ള ,മണിലാൽ , ബിന്ദുമോൾ ,സുബിൻ ,ശക്തിധരൻ നായർ എന്നിവർ ചടങ്ങിന് നേതൃത്വ൦ നൽകി. ദിവ്യ നായർ നന്ദിപറഞ്ഞു.

2013മുതൽ മുംബൈയിലെ നഗരപ്രദേശത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനു സഹായകരമാകുന്ന വിധം പ്രവർത്തിച്ചുവരുന്ന സാമൂഹ്യ സംഘടനയാണ് നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ . വളരെ പിന്നോക്കം നിൽക്കുന്ന ആദിവാസി ഗ്രാമങ്ങൾ കണ്ടെത്തി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന ഇതിനകം ചെയ്തു കഴിഞ്ഞിട്ടുണ്ട്.

സഹായ മനസ്കരായവരുടെ സഹകരണത്തോടെ നിർധനരും ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി (‘Nanma Education Assistance (NEA)കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഫൗണ്ടേഷൻ ആലോചിക്കുന്നുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു.