വാർഡിൽ മാറ്റത്തിന്റെ 'ബാറ്റ്' വീശാൻ നാരായണൻ നമ്പ്യാർ

തിരഞ്ഞെടുപ്പിൽ നാരായണൻ നമ്പ്യാറിന് ലഭിച്ച ചിഹ്നം ‘ബാറ്റ്’ ആണ്. ശക്തമായ അടയാളമായി മാറിയ ഈ ചിഹ്നത്തോടെയാണ് അദ്ദേഹം ജനങ്ങളെ സമീപിക്കുന്നത്. സേവനവും വിശ്വാസവും മുഖമുദ്രയാക്കിയ ഈ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മുന്നേറ്റം, മിരാ-ഭയന്തർ രാഷ്ട്രീയരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്

author-image
Honey V G
New Update
dghjkkm

താനെ : മിരാ-ഭയന്തർ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വാർഡ് നമ്പർ 17 D യിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി നാരായണൻ നമ്പ്യാർ ജനവിധി തേടുന്നു.

സാമൂഹ്യ–സാംസ്കാരിക രംഗങ്ങളിൽ നിരവധി വർഷങ്ങളായി സജീവ സാന്നിധ്യമായ അദ്ദേഹം, പ്രദേശവാസികൾക്കിടയിൽ വ്യക്തിപരമായ അടുപ്പവും വിശ്വാസവും നേടിയ വ്യക്തിത്വമാണ്. ജനകീയ ഇടപെടലുകളും സാമൂഹ്യ സേവനങ്ങളും അദ്ദേഹത്തെ മത്സരരംഗത്ത് വേറിട്ട സ്ഥാനത്ത് എത്തിക്കുന്നു.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ശ്രീകണ്ടാപുരം സ്വദേശിയായ നാരായണൻ നമ്പ്യാർ, മിരാ-ഭയന്തർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമായാണ്. എങ്കിലും, മുമ്പ് ബിജെപിയിൽ പ്രവർത്തിച്ച അനുഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

സംഘടനാപരമായ പ്രവർത്തനങ്ങളിൽ നിന്ന് നേടിയ പരിചയം, തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അദ്ദേഹത്തിന് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

സാമൂഹിക ഉത്തരവാദിത്തം പ്രവർത്തനങ്ങളിലൂടെ തെളിയിച്ച നേതാവെന്ന നിലയിൽ, കോവിഡ് മഹാമാരി കാലത്ത് നിരവധി പേർക്ക് വിവിധതരം സഹായങ്ങൾ എത്തിച്ചുനൽകുന്നതിൽ നാരായണൻ നമ്പ്യാർ മുന്നിൽ നിന്നിരുന്നു.

ഭക്ഷ്യസഹായം മുതൽ അടിയന്തര സഹായങ്ങൾ വരെ ഉൾപ്പെടുന്ന സേവന പ്രവർത്തനങ്ങൾ, ജനങ്ങളുമായി അദ്ദേഹത്തെ കൂടുതൽ അടുത്ത് ബന്ധിപ്പിച്ചു. ഈ സേവനപാരമ്പര്യമാണ് തെരഞ്ഞെടുപ്പ് രംഗത്ത് നാരായണൻ നമ്പ്യാറിന് ശക്തമായ ആത്മവിശ്വാസം നൽകുന്നത്.

രാഷ്ട്രീയ ഭേദമന്യേ മനുഷ്യസേവനമാണ് തന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനം എന്ന നിലപാടിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടറിയുകയും പരിഹാരം കാണുകയും ചെയ്യുന്ന സമീപനമാണ് അദ്ദേഹത്തെ വേറിട്ടതാക്കുന്നത്.

തിരഞ്ഞെടുപ്പിൽ നാരായണൻ നമ്പ്യാറിന് ലഭിച്ച ചിഹ്നം ‘ബാറ്റ്’ ആണ്. ശക്തമായ അടയാളമായി മാറിയ ഈ ചിഹ്നത്തോടെയാണ് അദ്ദേഹം ജനങ്ങളെ സമീപിക്കുന്നത്.

സേവനവും വിശ്വാസവും മുഖമുദ്രയാക്കിയ ഈ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മുന്നേറ്റം, മിരാ-ഭയന്തർ രാഷ്ട്രീയരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

ബിസിനസ് സ്ഥാപനം വിജയകരമായി നടത്തിവരുന്ന നാരായണൻ നമ്പ്യാർ, പൊതുസമൂഹത്തിൽ സർവ്വസമ്മതനായ വ്യക്തിത്വമാണ്. വാർഡിലെ മലയാളി വോട്ടർമാരുടെയും നിഷ്പക്ഷ നിലപാടുള്ള വോട്ടർമാരുടെയും ശക്തമായ പിന്തുണ അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.