/kalakaumudi/media/media_files/2025/08/15/jwjsnsmm-2025-08-15-21-03-57.jpg)
നാസിക്:നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഇന്ന് അക്ഷര എഡ്യൂക്കേഷണൽ അക്കാദമി സ്കൂൾ അങ്കണത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, 36-ാമത് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
രാവിലെ 9 മണിക്ക് എൻ.എം.സി.എ. പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള ദേശീയ പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു.
തുടർന്ന്, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദനും സിവിൽ ഹോസ്പിറ്റലിൽ ഡോക്ടർ യോഗേഷ് ബിന്ദരേ, സ്വപ്‌നിൽ സഹാരെ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി രക്തദാന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനവും നിർവഹിച്ചു.
അംഗങ്ങൾ,അഭ്യുദയകാംക്ഷികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ വൻ പങ്കാളിത്തം കൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി.
തുടർന്ന് നടന്ന യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായർ, ട്രഷറർ രാധാകൃഷ്ണൻ പിള്ള വൈസ് പ്രസിഡന്റുമാർ വിശ്വം പിള്ള, ഉണ്ണി വി. ജോർജ് ജോയിന്റ് സെക്രട്ടറിമാർ സദാശിവൻ, കെ.ജി. രാധാകൃഷ്ണൻ, വിനോജി ചെറിയാൻ ജോയിന്റ് ട്രഷറർ രാജേഷ് കുറുപ്പ് കൺവീനർ ഗിരീശൻ നായർ കമ്മിറ്റി അംഗങ്ങളായ ശശിധരൻ നായർ,ജയകുമാർ നായർ, ജി.കെ. ശശികുമാർ,സതീഷ് നായർ, ശ്രീനിവാസൻ നമ്പ്യാർ, ഗോപാലൻ, മാധവൻ, സജി നായർ, കനിഷ് കാർത്തികേയൻ, അശോകൻ കെ പി, റിജേഷ് വി, മധു നായർ,എന്നിവർ ആശംസകൾ നേർന്നു.