നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഉത്തംകുമാറിനെ ആദരിക്കുന്നു

അസോസിയേഷൻ്റെ 38ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 11 ന് രാവിലെ 9 മണിക്ക് നാസിക്ക് സംഭാജി സ്റ്റേഡിയത്തിന് പിറകിലെ ശ്രീതേജ് ഗാർഡനിൽ പ്രസിഡണ്ട് ഗോകുലം ഗോപാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഉത്തംകുമാർ ആദരവ് ഏറ്റുവാങ്ങും.

author-image
Honey V G
New Update
nfmdndn

നാസിക് : നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തംകുമാറിനെ ആദരിക്കുന്നു.

മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന് സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നൽകിയ സേവനങ്ങളെ മുൻനിർത്തിയാണ് ആദരവ് നൽകുന്നതെന്ന് ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ പറഞ്ഞു.

അസോസിയേഷൻ്റെ 38ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 11 ന് രാവിലെ 9 മണിക്ക് നാസിക്ക് സംഭാജി സ്റ്റേഡിയത്തിന് പിറകിലെ ശ്രീതേജ് ഗാർഡനിൽ പ്രസിഡണ്ട് ഗോകുലം ഗോപാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഉത്തംകുമാർ ആദരവ് ഏറ്റുവാങ്ങും.

കേരള സർക്കാർ അഡീഷണൽ സെക്രട്ടറിയും ചീഫ് സി ഇ ഒയുമായ അജിത് കോളശ്ശേരി നാസിക് കോർപ്പറേഷൻ അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ കരിഷ്മ നായർ ഐ എ എസ് നാസിക് എം എൽ എ സീമ തായി ഹിരെ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

സെക്രട്ടറി അനൂപ് പുഷ്പാംഗദൻ , വർക്കിങ്ങ് പ്രസിഡണ്ട് ജയപ്രകാശ് നായർ എന്നിവർ ആശംസ പ്രസംഗം നടത്തും കൺവീനർ ഗിരീശൻ നായർ സ്വാഗതവും ഖജാൻജി രാധാകൃഷ്ണ പിള്ള നന്ദിയും പറയും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.