ശ്രദ്ധേയമായി നവ കേരള വെൽഫെയർ അസോസിയേഷൻ പലാവായുടെ ഓണാഘോഷം

മുഖ്യാതിഥിയായി കല്യാൺ റൂറൽ എംഎൽഎ രാജേഷ് മോറേയും വിശിഷ്ട അതിഥികളായി ഉമ്മൻ ഡേവിഡ്, പ്രേംലാൽ രാമൻ, സുരേഷ് നായർ എന്നിവരും പങ്കെടുത്തു

author-image
Honey V G
New Update
nsnssnn

താനെ: നവ കേരള വെൽഫെയർ അസോസിയേഷൻ പലാവായുടെ ഓണാഘോഷം ഹോട്ടൽ കുശാല ഗ്രീൻസിൽ വച്ചു സെപ്റ്റംബർ 28 ന് നടന്നു.

മുഖ്യാതിഥിയായി കല്യാൺ റൂറൽ എംഎൽഎ രാജേഷ് മോറേയും വിശിഷ്ട അതിഥികളായി ഉമ്മൻ ഡേവിഡ്, പ്രേംലാൽ രാമൻ, സുരേഷ് നായർ എന്നിവരും പങ്കെടുത്തു.

പ്രസിഡന്റ്‌ സാവിയോ ആഗസ്സ്റ്റിൻ, സെക്രട്ടറി നിഷാന്ത് ബാബു, ട്രഷറർ ശാലിനി നായർ, കൺവീനർ ബിനു അലക്സ്‌ എന്നിവർ നേതൃത്വം വഹിച്ചു. വിവിധ തരം കലാപരിപാടികളും മത്സരങ്ങളും നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി ഓണാഘോഷം സമാപിച്ചു.