/kalakaumudi/media/media_files/2025/09/16/hhjjdn-2025-09-16-07-57-52.jpg)
താനെ:ഡോംബിവ്‌ലിയിൽ പലാവ താമസസമുച്ചയത്തിലെ താമസക്കാരായ യുവ തലമുറയുടെ ആഭിമുഖ്യത്തിൽ രൂപം കൊടുത്ത സംഘടനയാണ് നവകേരള വെൽഫെയർ അസോസിയേഷൻ.
രണ്ടു വർഷം മുൻപ് രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഓണാഘോഷ പരിപാടിക്കായി ഹോട്ടൽ ഖുശാല ഗ്രീൻസ് (Hotel Khusala Greens) വീണ്ടും വേദിയാകുകയാണ്.
നവകേരള വെൽഫെയർ അസോസിയേഷൻ പാലവയുടെ (NKWAP) ഓണപുലരി 2.0 സെപ്റ്റംബർ 28, 2025 ഞായറാഴ്ച രാവിലെ 8.30 മുതൽ ആരംഭിക്കും. അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ വൈകിട്ട് 3 മണിവരെ തുടരുമെന്ന് പ്രസിഡണ്ട്: സാവിയോ ഓഗസ്റ്റിൻ പറഞ്ഞു.
സാംസ്കാരിക ചടങ്ങിൽ കല്യാൺ എം എൽ എ രാജേഷ് മോറെ മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ്, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ, കവി സുരേഷ് നായർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും
കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകത്തെ നെഞ്ചോട് ചേർത്താണ് ഇക്കുറിയും ഓണാഘോഷ പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വഞ്ചിപ്പാട്ട്, കൈക്കോട്ടിക്കളി, മാർഗംകളി, ഒപ്പന, വടംവലി, ഉറിയടി തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമാകും.
നവകേരള വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് സാവിയോ ഓഗസ്റ്റിൻ, വൈസ് പ്രസിഡണ്ട്: ലളിത വിശ്വനാഥൻ, സെക്രട്ടറി: നിഷാന്ത് ബാബു, ട്രഷറർ: ശാലിനി നായർ എന്നിവർ നേതൃത്വം നൽകും.