/kalakaumudi/media/media_files/2026/01/15/vvjkjbb-2026-01-15-13-55-37.jpg)
നവി മുംബൈ : പ്രവർത്തനങ്ങൾ ആരംഭിച്ച് ആദ്യ 19 ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം യാത്രക്കാരെ കടന്ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ഒരു പ്രധാന പ്രവർത്തന നാഴികക്കല്ല് പിന്നിട്ടു.
2026 ജനുവരി 12 വരെ, NMIA മൊത്തം 1,09,917 യാത്രക്കാരെ കൈകാര്യം ചെയ്തു, അതിൽ 55,934 പേർ ഡിപ്പാർച്ചർ യാത്രക്കാരും 53,983 പേർ അറൈവൽ യാത്രക്കാരും ഉൾപ്പെടുന്നു.
2026 ജനുവരി 10 ന് വിമാനത്താവളം ഏറ്റവും തിരക്കേറിയ ദിവസം രേഖപ്പെടുത്തി. അന്ന് ദിവസം 7,345 യാത്രക്കാരെയാണ് വിമാനത്താവളം സ്വീകരിച്ചത്.
ഈ കാലയളവിൽ, 32 സ്വകാര്യ വിമാന നീക്കങ്ങൾ ഉൾപ്പെടെ 734 എയർ ട്രാഫിക് മൂവ്‌മെന്റുകൾ (എടിഎമ്മുകൾ) നവി മുംബൈ വിമാന താവളം കൈകാര്യം ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
