/kalakaumudi/media/media_files/2025/12/19/kdksmsmm-2025-12-19-16-24-52.jpg)
നവി മുംബൈ : ഡിസംബർ 25 പ്രവർത്തനം ആരംഭിക്കുന്ന നവി മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിസ്മയങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നതെന്ന് അധികൃതർ അറിയിക്കുന്നു.
മഹാനഗരത്തിന്റെ ദേശീയ ഭക്ഷണം എന്ന ഓമനപ്പേരുള്ള വടാ പാവ് വിമാനത്താവളത്തിലെ ഭക്ഷണ ശാലകളിൽ ലഭ്യമാക്കും എന്നതാണ് ഈ പദ്ധതി ഏറ്റെടുത്തു നടത്തുന്ന അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം.
ഒരു സമോസക്കും ഒരു ചായക്കും അഞ്ഞൂറ് രൂപ ഈടാക്കി എന്ന് പറഞ്ഞു സാമൂഹിക മാധ്യമങ്ങളിൽ അദാനി ഗ്രൂപ്പ് തന്നെ നടത്തുന്ന മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തെ കുറിച്ചുള്ള നിരവധി വിവാദങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി തുടരുമ്പോഴാണ് സാധാരണക്കാരന്റെ ഭക്ഷണം ചെറിയ വിലക്ക് വിൽക്കാനൊരുങ്ങുന്നത്.
/filters:format(webp)/kalakaumudi/media/media_files/2025/12/19/mrnrnnrn-2025-12-19-16-27-09.jpg)
വിമാനത്താവളത്തിൽ നാൽപ്പതു രൂപയ്ക്കു ഒരു വടാപ്പാവ് ലഭ്യമാക്കാനാണ് നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ഒരുങ്ങുന്നത്. സാധാരണക്കാർക്ക് വേണ്ടി നാൽപ്പത് രൂപയ്ക്കു വാടപ്പാവു ലഭ്യമാക്കുമ്പോഴും അഞ്ഞൂറ് രൂപ വിലമതിക്കുന്ന കുറേറ്റഡ് വടാപ്പാവും പുതിയ വിമാനത്താവളത്തിൽ ഉണ്ടാവും എന്നാണ് അധികൃതർ പറയുന്നത്.
ലോക്കൽ സർക്കിൾസ് അടുത്തിടെ നടത്തിയ ഒരു സർവേയിൽ, ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഭക്ഷണപാനീയങ്ങളുടെ അമിത വിലയിൽ വിമാന യാത്രക്കാർക്കിടയിൽ വ്യാപകമായ അതൃപ്തി ഉയർന്നിട്ടുണ്ട്.
നഗരങ്ങളിലെ ചില്ലറ വിൽപ്പന വിലയേക്കാൾ 100-200 ശതമാനം വരെ കൂടുതൽ വില നൽകുന്നതായി പല യാത്രക്കാരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ചിലർ 200 ശതമാനത്തിൽ കൂടുതൽ വില ഈടാക്കുന്നുണ്ടെന്ന് പറയുന്നു. വിമാനത്താവള വിലയിലെ കുത്തനെയുള്ള വർദ്ധനവിന്റെ ഉദാഹരണങ്ങൾ സർവേ എടുത്തുകാണിക്കുന്നു.
200 രൂപയോ അതിൽ കൂടുതലോ വിലയുള്ള സമൂസകൾ, സാധാരണ താലികൾക്ക് 500 രൂപയിൽ കൂടുതൽ വില പോരാഞ്ഞതിനു ചായയോ കാപ്പിയോ 200 മുതൽ 300 രൂപ വരെ വിലയുള്ളതാണ്.
മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ അല്ലെങ്കിൽ സംഘടിത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയേക്കാൾ ഈ വിലകൾ വളരെ കൂടുതലാണ്, ഇത് താങ്ങാനാവുന്ന വിലയ്ക്ക് ഓപ്ഷനുകൾ ഇല്ലാത്തതിനാൽ യാത്രക്കാരെ നിരാശരാക്കുന്നു.
മുംബൈ വിമാനത്താവളത്തിൽ വില കുറയുവാനുള്ള സാഹചര്യം നിലവിലില്ല എന്നാണറിയുന്നത്. എല്ലാ യാത്രക്കാർക്കും താങ്ങാനാവുന്നതും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ രീതിയിലാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദാനി വിമാനത്താവള ഡയറക്ടർ ജീത് അദാനി പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2025/12/19/jfhkjn-2025-12-19-16-27-57.jpg)
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് മഹാരാഷ്ട്ര (CIDCO) യുമായി സഹകരിച്ച് വിമാനത്താവളം വികസിപ്പിച്ച അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ്, ആദ്യമായി വിമാനയാത്ര നടത്തുന്നവർ മുതൽ പതിവായി കോർപ്പറേറ്റ് യാത്രക്കാർ വരെയുള്ള വിവിധ യാത്രക്കാർക്ക് സേവനം നൽകാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ ആപ്പ് വഴി ബാഗുകൾ എവിടെ എത്തി എപ്പോഴെത്തും ഏതു ബെൽറ്റിലെത്തും എന്നും അറിയാൻ ഓരോ യാത്രക്കാർക്കും ഈ വിമാനത്താവളം സൗകര്യം ഒരുക്കമെന്നാണ് അധികൃതർ പറയുന്നത്.
ആദ്യ രണ്ട് ഘട്ടങ്ങളിൽ, 20 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരൊറ്റ റൺവേയും ടെർമിനലുമായിരിക്കും എയർപോർട്ട് പ്രവർത്തിപ്പിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
