/kalakaumudi/media/media_files/2026/01/03/nensnw-2026-01-03-19-45-07.jpg)
നവി മുംബൈ: നവി മുംബൈയിലെ ലോക്കൽ ട്രെയിനിൽ യാത്രക്കാരനു നേരെ കത്തി ഉപയോഗിച്ച് ക്രൂരമായ ആക്രമണം നടത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ 25 കാരനെ വാഷി റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
യാത്രയ്ക്കിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.
പരിക്കേറ്റ യാത്രക്കാരനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പ്രതിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
അതേസമയം കത്തികുത്തേറ്റ വ്യക്തി നിരീക്ഷണത്തിൽ ആണെന്നും കൂടുതൽ വിവരങ്ങൾ 48 മണിക്കൂർ കഴിഞ്ഞാൽ പറയാൻ കഴിയുമെന്നും ഡോക്ടർമാർ അറിയിച്ചു.
ലോക്കൽ ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും റെയിൽവേ പൊലീസ് വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
