/kalakaumudi/media/media_files/2025/07/08/hdjkkkkkv-2025-07-08-20-27-24.jpg)
മുംബൈ:മുംബൈയിലെ ജെജെ ആശുപത്രിയിലെ ഡോക്ടർ ഓംകാർ ഭഗവതാണ്(32)തിങ്കളാഴ്ച്ച രാത്രി അടൽ സേതുവിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.സംഭവത്തെ തുടർന്ന് തിരച്ചിൽ പുരോഗമിക്കുകയാണ്.
അടൽ സേതു കൺട്രോൾ റൂമിലേക്ക് ഒരു ഫോൺ വന്നതിനെ തുടർന്നാണ് ജൂലൈ 7 ന് സംഭവം റിപ്പോർട്ട് ചെയ്തത്. മുംബൈയിലേക്കുള്ള പാലത്തിൽ നിന്ന് ഒരാൾ ചാടിയതായി വിളിച്ചയാൾ പറഞ്ഞതായി ഉൽവെ പോലീസ് അറിയിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/07/08/seryhjijj-2025-07-08-20-28-53.jpg)
ഉടനെ പോലീസ് സംഘങ്ങളും ബീറ്റ് മാർഷലുകളും സ്ഥലത്തെത്തിയിരുന്നു. പാലത്തിൽ ഒരു ഹോണ്ട അമേസ് കാറും (MH 46 CM 6837) ഒരു ഐഫോണും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
കലംമ്പോലിയിൽ താമസക്കാരനും ജെജെ ആശുപത്രിയിലെ പ്രാക്ടീസ് ഡോക്ടറുമായ ഡോക്ടർ ഓംകാർ ഭഗവത് ആണ് കടലിൽ നിന്നും ചാടിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കണ്ടെടുത്ത ഫോണിൽ വിളിച്ചയാളുമായി പോലീസ് ബന്ധപ്പെട്ടതിനെ തുടർന്നാണ് ഐഡന്റിറ്റി സ്ഥിരീകരിച്ചത്. ശേഷം സഹോദരി കോമൾ പ്രമോദ് മറ്റ് ബന്ധുക്കളോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി ഐഡന്റിറ്റി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
