/kalakaumudi/media/media_files/2025/11/15/mdndnnd-2025-11-15-12-13-03.jpg)
നവിമുംബൈ : പുതിയ വിമാന താവളമായ നവി മുംബൈയുമായി നാല് ഇന്ത്യൻ നഗരങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പ്രവർത്തനം ആരംഭിക്കാൻ ആകാശ എയർ ഒരുങ്ങുന്നു.
ഉദ്ഘാടന ഷെഡ്യൂളിന്റെ ഭാഗമായി ഡിസംബർ 25-ന് ഡൽഹിയിൽ നിന്ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആകാശ എയർ ആദ്യ വിമാനം സർവീസ് നടത്തും.
തുടർന്ന് നവി മുംബൈയെ ഗോവയുമായി ബന്ധിപ്പിക്കുന്ന ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ (ഡിസംബർ 25), ഡൽഹി, കൊച്ചി (ഡിസംബർ 26), അഹമ്മദാബാദ് (2025 ഡിസംബർ 31) എന്നിവ ആരംഭിക്കും.
ആകാശ എയറിന്റെ വിമാനങ്ങൾക്കുള്ള ബുക്കിംഗ് തുറന്നു കഴിഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2025/11/15/dhjkkkk-2025-11-15-12-27-15.jpg)
ഇതോടെ നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ എയർലൈനുകളിൽ ഒന്നായി ആകാശ എയർ മാറും.
ആകാശ എയർ നവി മുംബൈയിൽ നിന്നുള്ള പ്രവർത്തനങ്ങൾ ക്രമേണ 300 ആഭ്യന്തര സർവീസുകളും 50 അന്താരാഷ്ട്ര സർവീസുകളും ആഴ്ചയിൽ നടത്തുമെന്ന് സൂചിപ്പിക്കുന്നു.
ആകാശ എയർ വിശാലമായ നെറ്റ്‌വർക്ക് തന്ത്രത്തിന്റെ ഭാഗമായി, 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 10 പാർക്കിംഗ് ബേസുകളായി എയർലൈൻ വർദ്ധിപ്പിക്കും.
പ്രധാന ഗൾഫ് തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്ക് അന്താരാഷ്ട്ര വികസനം ലക്ഷ്യമിടുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
