ചരിത്രത്തിന്റെ ഭാഗമായൊരു യാത്ര:നവിമുംബൈ വിമാനത്താവളത്തിന്റെ ആദ്യ ദിനം,ഒരു യാത്രക്കാരന്റെ അനുഭവം

യാത്രയ്ക്ക് മുൻപ് പൈലറ്റ് നടത്തിയ അറിയിപ്പ് ശ്രദ്ധേയമായിരുന്നു. ‘നവിമുംബൈ വിമാനത്താവളത്തിലേക്ക് നടത്തുന്ന ആദ്യ യാത്രയാണ് ഇത്,നിങ്ങൾ ചരിത്രത്തിലേക്കാണ് പറന്നിറങ്ങുന്നത് എന്ന വാക്കുകൾ യാത്രക്കാരിൽ വളരെയധികം ആവേശം സൃഷ്ടിച്ചു"രാജേഷ് പറഞ്ഞു.

author-image
Honey V G
New Update
cgjkmm

നവിമുംബൈ:നവിമുംബൈ വിമാനത്താവളത്തിൽ സർവീസ് ആരംഭിച്ച ദിനം തന്നെ യാത്ര ചെയ്യാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് നിരവധി മലയാളികൾ.

അങ്ങനെ ചരിത്രത്തിന്റെ ഭാഗമായ നിരവധി പേരാണ് ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിലും അല്ലാതെയും ആയി തങ്ങളുടെ അനുഭവം പങ്ക് വെച്ചത്.

അത്തരത്തിൽ ഒരു അനുഭവമാണ് മുംബൈയിൽ ബി എ ആർ സി ജീവനക്കാരനായ രാജേഷും ഇൻകംടാക്സ് ഓഫീസറായ ഭാര്യ സ്മിതയും പങ്ക് വെച്ചത്.

mdndnddn

"നവിമുംബൈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്ന ദിവസം,കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനത്തിലെ യാത്രക്കാരിൽ ഒരാളാകാൻ കഴിഞ്ഞത് അപൂർവമായ അനുഭവമായി.

ഷൊർണൂരിൽ നിന്ന് രാവിലെ നാല് മണിക്ക് ടാക്സിയിൽ പുറപ്പെട്ട്,ആറുമണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തി.കുറഞ്ഞ സമയത്തിനുള്ളിൽ ബോർഡിംഗ് നടപടികൾ പൂർത്തിയാക്കാനായി.യാത്രയ്ക്ക് മുൻപ് പൈലറ്റ് നടത്തിയ അറിയിപ്പ് ശ്രദ്ധേയമായിരുന്നു.

‘നവിമുംബൈ വിമാനത്താവളത്തിലേക്ക് നടത്തുന്ന ആദ്യ യാത്രയാണ് ഇത്,നിങ്ങൾ ചരിത്രത്തിലേക്കാണ് പറന്നിറങ്ങുന്നത് എന്ന വാക്കുകൾ യാത്രക്കാരിൽ വളരെയധികം ആവേശം സൃഷ്ടിച്ചു"രാജേഷ് പറഞ്ഞു.

'ഭാര്യ സ്മിതയോടൊപ്പം രാവിലെ 8:05 നുള്ള കൊച്ചി–നവിമുംബൈ ഇൻഡിഗോ വിമാനത്തിലാണ് യാത്ര ചെയ്തത്. വിമാനം കൃത്യം 9.40 ന് നവിമുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു'.നവിമുംബൈയിലെ സാൻപാട നിവാസിയായ അദ്ദേഹം പറഞ്ഞു.

hfhjmmm

'ലാൻഡിംഗിന് മുൻപായി, പുറത്തേക്ക് നോക്കിയപ്പോൾ ജലാശയങ്ങളും മലനിരകളും കൃഷിസ്ഥലങ്ങളും ചെറുകുന്നുകളും ചേർന്ന ഭൂപ്രകൃതി ദൃശ്യമായി. നവിമുംബൈ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തൊട്ടിറങ്ങുന്ന നിമിഷം, ഈ യാത്ര ഒരു ചരിത്രാനുഭവമായി മാറി.വിമാനത്തിൽ നിന്നിറങ്ങിയ യാത്രക്കാരെ വിമാനത്താവള അധികൃതർ പ്രത്യേകമായി സ്വീകരിച്ചു. 

jhvhjnnn

ആദ്യ ദിനത്തിന്റെ സ്മരണയായി എല്ലാവർക്കും കേക്ക് വിതരണം ചെയ്‌തു.യാത്രക്കാരുടെ ഫോട്ടോകൾ എടുത്തു. ലഗേജ് കൈപ്പറ്റുന്ന സമയത്ത് ‘ഫസ്റ്റ് ഫ്ലയർ സർട്ടിഫിക്കറ്റ്’ നൽകുകയും, സ്മരണോപഹാരമായി ചോക്ലേറ്റ് പാക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. എടുത്ത ഫോട്ടോകൾ പ്രിന്റ് ചെയ്ത് യാത്രക്കാർക്ക് കൈമാറി.ടാക്സി പോയിന്റ് കണ്ടെത്തുന്നതിനും ഓല ബുക്കിങ്ങിനുമൊക്കെ ആദ്യ ദിനമായതിനാൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും, വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്കുള്ള യാത്ര വേഗത്തിലായിരുന്നു. വെറും ഇരുപത് മിനിറ്റുകൾക്കുള്ളിൽ സാൻപാഡയിലെ വീട്ടിലെത്താനായി"രാജേഷ് കൂട്ടിച്ചേർത്തു.

നവിമുംബൈ വിമാനത്താവളത്തിന്റെ ആദ്യ ദിനത്തിലെ ഈ യാത്ര, വെറും ഒരു യാത്രയല്ല, പുതിയൊരു വ്യോമയുഗത്തിന്റെ തുടക്കത്തിന് സാക്ഷിയായ പലർക്കും അനുഭവമായി എന്നും മനസ്സിൽ നിലനിൽക്കും.

അതേസമയം രാവിലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉദ്ഘാടന വിമാനത്തിലെ യാത്രക്കാരെ നേരിട്ട് സ്വാഗതം ചെയ്തു. വിമാനത്താവള ജീവനക്കാർ, മുൻനിര തൊഴിലാളികൾ, ആദ്യമായി വിമാനയാത്ര നടത്തുന്നവർ എന്നിവരുമായി അദ്ദേഹം സംവദിച്ചു.

gkkkmmm

പരം വീർ ചക്ര അവാർഡ് ജേതാക്കളായ ക്യാപ്റ്റൻ ബന സിംഗ്, സുബേദാർ മേജർ സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങോടെയാണ് ഉദ്ഘാടന ചടങ്ങുകൾ സമാപിച്ചത്.

പ്രമുഖ കായികതാരങ്ങളായ സൂര്യകുമാർ യാദവ്, മിതാലി രാജ്, സുനിൽ ഛേത്രി സോഷ്യൽ ഇൻഫ്ളുസർമാരായ മാലിനി അഗർവാൾ, വിരാജ് ഗേലാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

kskskskm

വിമാനത്താവളത്തിൽ 110 റീട്ടെയിൽ, ഫുഡ് & ബിവറേജ് ഔട്ട്‌ലെറ്റുകൾ ആസൂത്രണം ചെയ്യുന്നു, ഇതിൽ 1,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഡ്യൂട്ടി-ഫ്രീ ഷോപ്പുകൾ ഉൾപ്പെടുന്നു. ലാൻഡ്‌സൈഡ് ഏരിയ യാത്രക്കാർ അല്ലാത്തവർക്ക് ആക്‌സസ് ചെയ്യാവുന്ന വിനോദ, ഡൈനിംഗ് സോണുകൾ വാഗ്ദാനം ചെയ്യും, ഉപഭോക്തൃ അടിത്തറ വികസിപ്പിക്കും എന്ന് അധികൃതർ പറഞ്ഞു.

ksjsnndn

67-ലധികം ജനറൽ ഏവിയേഷൻ സ്റ്റാൻഡുകൾ ആസൂത്രണം ചെയ്‌തിരിക്കുന്നതിനാൽ, ഈ വിമാത്താവളം പ്രീമിയം യാത്രക്കാരെയും ലക്ഷ്യമിടുന്നു.