/kalakaumudi/media/media_files/2025/11/29/hgkjnh-2025-11-29-18-55-12.jpg)
മുംബൈ:1990-കളില്‍ മുംബൈ മഹാനഗരത്തില്‍ ജോലി തേടിയെത്തിയ ഒരുപറ്റം യുവാക്കള്‍ തുടക്കം കുറിച്ചതാണ് ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ എന്ന മലയാളി കൂട്ടായ്മ. നവി മുംബൈയില്‍ കോപ്പര്‍ ഖൈര്‍ണെ ആസ്ഥാനമായി നില കൊള്ളുന്ന സമാജത്തിന് 1992-ലാണ് തുടക്കം കുറിച്ചത്. ഈ കൂട്ടായ്മയുടെ 33-ാം വാര്‍ഷികം ആഘോഷിക്കുകയാണ് നവംബര്‍ 30-ന്.
/filters:format(webp)/kalakaumudi/media/media_files/2025/11/29/chkmm-2025-11-29-18-59-10.jpg)
എഴുപതുകളില്‍ ശക്തിപ്പെട്ട മലയാളികളുടെ പ്രവാസ ജീവിതം പുറംമണ്ണില്‍ ഒരുപാട് കൂട്ടായ്മകള്‍ക്കും ജീവന്‍ പകര്‍ന്നിട്ടുണ്ട്. പറിച്ചുനടപ്പെട്ട മണ്ണിലെ ഒറ്റപ്പെടല്‍ മറികടക്കാനുള്ള തിടുക്കമായിരുന്നു പല കൂട്ടായ്മകള്‍ക്കും പിന്നില്‍. മലയാളികള്‍ കൂടുതലായി ചേക്കേറിയ മുംബൈയിലാണ് ആദ്യ കാലങ്ങളില്‍ സമാജങ്ങള്‍ പിറന്നത്. പിന്നീടത് നവി മുംബൈയിലേക്കും പടര്‍ന്നു.
/filters:format(webp)/kalakaumudi/media/media_files/2025/11/29/ndndnn-2025-11-29-18-59-46.jpg)
1990-കളില്‍ നഗരത്തില്‍ ജോലി തേടിയെത്തിയ ഒരുപറ്റം യുവാക്കള്‍ തുടക്കം കുറിച്ചതാണ് ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ എന്ന മലയാളി കൂട്ടായ്മ. നവി മുംബൈയില്‍ കോപ്പര്‍ ഖൈര്‍ണെ ആസ്ഥാനമായി നില കൊള്ളുന്ന സമാജത്തിന് 1992-ലാണ് തുടക്കം കുറിച്ചത്. ഈ കൂട്ടായ്മയുടെ 33-ാം വാര്‍ഷികം ആഘോഷിക്കുകയാണ് നവംബര്‍ 30-ന്.
/filters:format(webp)/kalakaumudi/media/media_files/2025/11/29/fhjjnn-2025-11-29-19-00-26.jpg)
നാടുമായുള്ള ബന്ധം നിലനിര്‍ത്താനും നാട്ടുകാരുമായുള്ള ചങ്ങാത്തം രൂപപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു എല്ലാ പ്രവാസി കൂട്ടായ്മകളുടെയും തുടക്കം. പിന്നീട് കുറേക്കൂടി വികസിച്ച ലക്ഷ്യത്തിലേക്ക് കൂട്ടായ്മകള്‍ വഴിമാറി പ്രാദേശിക കൂട്ടായ്മകള്‍,രാഷ്ട്രീയ പോഷക സംഘടനകള്‍, സാംസ്‌ക്കാരിക സംഘടനകള്‍, മതാത്മക സംഘടനകള്‍ എന്നിങ്ങനെ പല തലങ്ങളിലാണ് ഇവ മുംബൈയില്‍ വേരുപടര്‍ത്തിയത്.
/filters:format(webp)/kalakaumudi/media/media_files/2025/11/29/vjmmmm-2025-11-29-19-01-17.jpg)
മറ്റൊരു സംസ്ഥാനക്കാര്‍ക്കും ഇല്ലാത്ത വിധം എണ്ണമറ്റ സംഘടനകളാണ് മുംബൈയില്‍ മലയാളികള്‍ക്കുള്ളത്. പ്രാദേശിക കൂട്ടായ്മകള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ വരെ സജീവം. മലയാളിയുടെ സംഘബോധം മറ്റു ഭാഷക്കാരെ ഇന്നും അതിശയിപ്പിക്കുന്നതാണ്.
മികച്ച സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനാല്‍ ജോലി കഴിഞ്ഞുള്ള സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയുന്നു എന്നാണ് എന്‍ബിസിസിയുടെ വിജയം.
അംഗങ്ങളെ വായനയിലേക്കും അക്ഷര ലോകത്തേക്കും ആനയിക്കുന്ന കാര്യത്തിലും എന്‍ബിസിസി മുന്നില്‍ നില്‍ക്കുന്നു.സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നവി മുംബെയിലെ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രമായി ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. എല്ലാ വിധ 'ബാലാരിഷ്ടത'കളും മറികടന്ന് കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ജാതിമത രാഷ്ട്രീയ ഭേദമന്യെ സമൂഹ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെയാണ് ഇതിന്റെ പൂര്‍വ്വികര്‍ സ്വപ്നം കണ്ടത്. അവരുടെ സ്വപ്നങ്ങള്‍ ഏറെക്കുറെ സഫലമാക്കാന്‍ കഴിഞ്ഞതായും നിലവിലെ ഭാരവാഹികള്‍ പറയുന്നു.
നാടകങ്ങള്‍,സെമിനാറുകള്‍, ബോധവല്‍ക്കരണ ക്യാമ്പുകള്‍, നാടക ക്യാമ്പുകള്‍, കുട്ടികള്‍ക്കുള്ള നാടക കളരി, മലയാള ഭാഷാ പഠനകേന്ദ്രം, കഥക്, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, കരാട്ടെ ക്ലാസ്സ്, യോഗ ക്ലാസ്സ്, സൂംബ ക്ലാസ്സ് എന്നിങ്ങനെ വിവിധ ക്ലാസ്സുകള്‍ സമാജത്തില്‍ നടന്നുവരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി എഴുത്തുകാരെ ഒന്നിപ്പിച്ചു കൊണ്ടുളള കഥാ കവിതാ ക്യാമ്പ്, സാഹിത്യ സഹവാസ ക്യാമ്പ് എന്നിവക്ക് ന്യൂബോംബെ കള്‍ച്ചറര്‍ സെന്റര്‍ നേതൃത്വം നല്‍കുന്നു.
നവി മുംബെയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്, ഇതര സഹോദര സംഘടനകളോടൊപ്പം ചേര്‍ന്ന് ന്യൂബോംബെ കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് മാതൃകയാണ്. കൂടാതെ 5000-ല്‍ അധികം പുസ്തക ശേഖരങ്ങളുള്ള ലൈബ്രറിയും സമാജത്തിന്റെ മുതല്‍ക്കൂട്ടാണ്.
പൂര്‍വ്വികരുടെ നിരന്തരമായ പ്രവര്‍ത്തനം കൊണ്ടാണ് സിഡ്‌കോയില്‍ നിന്ന് കോപ്പര്‍ ഖൈര്‍ണെയില്‍ അഞ്ഞൂറ് സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം സ്വന്തമാക്കാന്‍ കഴിഞ്ഞത്. അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ നാലുനില കെട്ടിടവും പണിഞ്ഞു. യാതൊരു വിധ സ്വാര്‍ത്ഥ താത്പര്യങ്ങളുമില്ലാതെ, പ്രവര്‍ത്തകരുടേയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമാണ് ഇന്ന് കാണുന്ന ന്യൂബോംബെ കള്‍ച്ചറല്‍ സെന്റര്‍ യാഥാര്‍ത്ഥ്യമായത്.
കോവിഡ് മഹാമാരി നഗരത്തെയാകെ വരിഞ്ഞുമുറുക്കിയപ്പോഴും കേരളത്തെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് പെയ്തിറങ്ങിയ പേമാരിയിലും പ്രളയത്തിലും വയനാട് ദുരന്തത്തിലും മഹാരാഷ്ട്രയിലെ പ്രളയ ദുരിതത്തിലും സഹായവും കൈത്താങ്ങി നില്‍ക്കാന്‍ ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററിന് കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്ത വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സമാജം സംഘടിപ്പിച്ചിട്ടുണ്ട്.
ശക്തമായ കുട്ടികളുടെ നാടകവേദി സൃഷ്ടിക്കാനും ഈ കൂട്ടായ്മ ശ്രമിച്ചിട്ടുണ്ട്. 2018-ല്‍ കുട്ടികളുടെ 'കണ്ണാടി' എന്ന നാടകം അഞ്ചോളം വേദികള്‍ അരങ്ങേറി. കുട്ടികളുടെ ക്യാമ്പില്‍ 12-ഓളം ലഘു നാടകങ്ങളാണ് നടന്നത്. നാടക സംസ്‌കാരം വാര്‍ത്തെടുക്കുവാന്‍ സമാജം ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
വാര്‍ഷിക ആഘോഷം നവംബര്‍ 30 വൈകിട്ട് 6-ന് മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് ഉത്ഘാടനം ചെയ്യും.
/filters:format(webp)/kalakaumudi/media/media_files/2025/11/29/ndnsnm-2025-11-29-19-24-16.jpg)
ചലച്ചിത്ര നടനും കേരള ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ ആണ് മുഖ്യാതിഥി.ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 വിജയി ജോബി ജോണും ഐഡിയ സ്റ്റാര്‍ സിംഗര്‍ 8 റണ്ണര്‍ അപ്പ് ഗായിക കൃതികയും സീരിയല്‍ നടിയും ബിഗ് ബോസ് സീസണ്‍ 2 താരവും ഗായികയുമായ മനീഷ റാണിയും ഗായകന്‍ ഇസാക്കും അണിനിരക്കുന്ന ഗാനസന്ധ്യയും സമാജം അംഗങ്ങള്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും വാഷി സിഡ്കോ ഹാളിൽ അരങ്ങേറും.
ആഘോഷത്തിന്റെ ഭാഗമായി, സംഘടനയുടെ കഴിഞ്ഞ 33 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന സുവനീറും പുറത്തിറക്കും.
എഴുന്നൂറില്‍പ്പരം അംഗങ്ങളുള്ള ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ എന്ന എന്‍ ബി സി സി മലയാളി കൂട്ടായ്മ നിരവധി യുവ പ്രതിഭകളെ കൂടിയാണ് മുംബൈ സാംസ്‌കാരിക ലോകത്തിന് സമ്മാനിച്ചത്. ഏറെ കാര്യശേഷിയുള്ള ഊര്‍ജസ്വലരായ ഒരുകൂട്ടം യുവാക്കളെയും യുവതികളെയുമാണ് എന്‍ബിസിസി വാര്‍ത്തെടുത്തത്.
/filters:format(webp)/kalakaumudi/media/media_files/2025/11/29/fgjkmmm-2025-11-29-19-02-10.jpg)
അണിയറയില്‍ പ്രസിഡന്റ് മനോജ് മാളവികക്കൊപ്പം സെക്രട്ടറി എം.വി.ബാബുരാജ്, വൈസ് പ്രസിഡന്റ് രാജു കുട്ടപ്പന്‍, വൈസ് പ്രസിഡന്റ് ഹരികുമാരന്‍ നായര്‍, ട്രഷറര്‍ മോഹനന്‍ സി. കെ, ജോ. സെക്രട്ടറി ദിവാകരന്‍ നമ്പ്യാര്‍, ജോ. സെക്രട്ടറി ഷിനി ചന്ദ്രബോസ് എന്നിവര്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
