/kalakaumudi/media/media_files/2025/11/05/chnmmm-2025-11-05-07-50-43.jpg)
നവി മുംബൈ : ന്യൂ ബോംബെ കൾച്ചറൽ സെന്റർ കോപ്പർഖൈർണയുടെ 33-മത് വാർഷികം നവംബർ 30 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ നടത്തപ്പെടുന്നു.
മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ പ്രേംകുമാർ (മുൻ കേരള സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ) മുഖ്യാതിഥിയായിരിക്കും.
ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 വിജയി ജോബി ജോണും, ഐഡിയ സ്റ്റാർ സിംഗർ 8 റണ്ണർ അപ്പ് ഗായിക കൃതികയും സീരിയൽ നടിയും ബിഗ് ബോസ് സീസൺ 2 താരവും ഗായികയുമായ മനീഷ റാണിയും ഗായകൻ ഐസക്കും അണിനിരക്കുന്ന ഗാനസന്ധ്യയും സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും അരങ്ങേറും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
