മുംബൈ നന്മയേറെയുള്ള നഗരം :എൻബിസിസി വാർഷികാഘോഷ പരിപാടിയിൽ ചലച്ചിത്ര നടൻ പ്രേംകുമാർ

മനോഹരമായൊരു ജീവിതമാണ് നമുക്ക് തന്നിട്ടുള്ളത്. ആ ജീവിതം നമുക്ക് സന്തോഷത്തോടെ പകയും വിദേഷവും വെറുപ്പും ഒന്നും ഇല്ലാതെ എല്ലാവരും ഒരേ മനസ്സോടെ ജീവിക്കാൻ കഴിയണം. മനുഷ്യന്റെ ഏറ്റവും വലിയ സംസ്ക്കാരം സ്നേഹമാണ്. സ്നേഹം തന്നെയാണ്‌ നമുക്ക് നില നിർത്തേണ്ടത്.എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും അത് തന്നെയാണ്‌.ആ സ്നേഹം ആകട്ടെ നമ്മുടെ മതം. ആ സ്നേഹം ആകട്ടെ നമ്മുടെ സർവ്വവും.

author-image
Honey V G
New Update
mdnddnn

നവിമുംബൈ : ന്യൂ ബോംബെ കൾച്ചറൽ സെന്ററർ 33-ാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുൻ കേരള സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ.

chnnn

"മുംബൈ എന്നത് എന്നും അതിശയിപ്പിച്ച നഗരമാണ്. ചരിത്രം ഉറങ്ങുന്ന നഗരം, ബോളിവുഡ് ഇതിഹാസങ്ങൾ വാണിരുന്ന നഗരം.വ്യവസായങ്ങളുടെ നഗരം കൂടിയായിരുന്നു. ഞാൻ മനസ്സിലാക്കിയത് ഏറെ നന്മയുള്ള നഗരം എന്ന് കൂടിയാണ്". അദ്ദേഹം പറഞ്ഞു. 

chnnnb

അതേസമയം ജന്മനാടിന്റെ സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനം കൊള്ളുന്ന മലയാളികളെ കാണാൻ മറുനാട്ടിലെത്തണമെന്നും കേരളത്തിൽ ജാതി മത രാഷ്ട്രീയ മുഖങ്ങളായി മലയാളി മാറിയെന്നും അദ്ദേഹം പറഞ്ഞു. മലയാളമെന്ന ശ്രേഷ്ഠ ഭാഷ സ്വന്തമായിട്ടുള്ള ജനതയാണ് കേരളീയരെന്നും, മാതൃഭാഷയുടെ പേരിലെങ്കിലും ഒറ്റകെട്ടായി മുന്നോട്ട് പോകാൻ നമുക്ക് കഴിയണമെന്നും പ്രേംകുമാർ പറഞ്ഞു. കേരളം വിട്ട് പുറത്ത് പോകുന്നവരാണ് മലയാളത്തെ പരിപോഷിപ്പിക്കുന്നതെന്നും നടൻ ചൂണ്ടിക്കാട്ടി. മലയാളികളെ കാണാൻ മറുനാട്ടിലെത്തണമെന്നും കേരളത്തിൽ ജാതി മത രാഷ്ട്രീയ മുഖങ്ങളായി മലയാളി മാറിയെന്നും നടൻ പറഞ്ഞു.

vhjmmmm

"മനോഹരമായൊരു ജീവിതമാണ് നമുക്ക് തന്നിട്ടുള്ളത്. ആ ജീവിതം നമുക്ക് സന്തോഷത്തോടെ പകയും വിദേഷവും വെറുപ്പുമൊന്നുമില്ലാതെ എല്ലാവരും ഒരേ മനസ്സോടെ ജീവിക്കാൻ കഴിയണം. മനുഷ്യന്റെ ഏറ്റവും വലിയ സംസ്ക്കാരം സ്നേഹമാണ്. സ്നേഹം തന്നെയാണ്‌ നമുക്ക് നില നിർത്തേണ്ടത്.എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും അത് തന്നെയാണ്‌.ആ സ്നേഹമാകട്ടെ നമ്മുടെ മതം. ആ സ്നേഹം ആകട്ടെ നമ്മുടെ സർവ്വവും".ഒരു കാലത്ത് മലയാളത്തിന്റെ ഹാസ്യ താരം കൂടിയായ നടൻ പറഞ്ഞു. ന്യൂ ബോംബെ കൾച്ചറൽ സെന്ററർ കലാ സാഹിത്യ ജീവകാരുണ്യ മേഖലകളിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രേംകുമാർ പറഞ്ഞു. 

dhmnnn

സംഘടനയുടെ അംഗങ്ങൾ കാത്ത് സൂക്ഷിക്കുന്ന ഒത്തൊരുമയും വനിതകളുടെയും, യുവാക്കളുടെയും സജീവ പങ്കാളിത്തവും ശ്ലാഘനീയമാണെന്ന് പ്രേംകുമാർ പറഞ്ഞു. 

സാംസ്കാരിക ചടങ്ങിൽ പ്രസിഡന്റ് മനോജ് മാളവിക, സെക്രട്ടറി എ വി ബാബുരാജ്, കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, സാമൂഹിക പ്രവർത്തകൻ ശശി ദാമോദരൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വിവിധ മലയാളി സംഘടനാ പ്രതിനിധികളെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും ആദരിച്ചു. ചടങ്ങിൽ സുവനീർ പ്രകാശനവും നടന്നു തുടർന്ന് സംഗീത നൃത്ത പരിപാടികളും അരങ്ങേറി.