കേരള പിറവി ദിനം ആഘോഷിച്ച് ന്യൂ ബോംബെ കൾച്ചറൽ സെന്റർ

ഭാഷാ പ്രതിജ്ഞയോടുകൂടി പരിപാടിക്ക് തുടക്കം കുറിച്ചു. ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിതയായ പൂതപാട്ടിന്റെ ദൃശ്യാവിഷ്ക്കാരം സീന ശങ്കറിൻ്റെ ഏകോപനത്തിൽ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി

author-image
Honey V G
New Update
nsjsnbn

നവിമുംബൈ :ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനം നവംബർ 1 ന് സമാജം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു.

ndndnnxxn

രാവിലെ 11 മണിക്ക് ഡോ മിനിപ്രസാദ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ സുരേഷ് കണക്കൂർ വിശിഷ്ടാതിഥി ആയിരുന്നു. 

ഭാഷാ പ്രതിജ്ഞയോടുകൂടി പരിപാടിക്ക് തുടക്കം കുറിച്ചു. ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിതയായ പൂതപാട്ടിന്റെ ദൃശ്യാവിഷ്ക്കാരം സീന ശങ്കറിൻ്റെ ഏകോപനത്തിൽ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.

mdndnn

ന്യൂ ബോംബെ കൾച്ചറൽ സെന്ററിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.