ന്യൂബോംബെ കേരളീയ സമാജം 42-ാം വാർഷികത്തിലേക്ക്; രണ്ട് ദിവസത്തെ ആഘോഷം, ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത്

രണ്ട് ദിവസങ്ങളിലെയും എല്ലാ പരിപാടികളും നെരൂൾ ഈസ്റ്റ് സെക്ടർ 19-ൽ സ്ഥിതിചെയ്യുന്ന അയ്യപ്പ ക്ഷേത്ര ഗ്രൗണ്ടിൽ നടക്കും

author-image
Honey V G
New Update
msmsmsm

നവിമുംബൈ : ന്യൂബോംബെ കേരളീയ സമാജത്തിന്റെ 42-ാം വാർഷികാഘോഷം രണ്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു.

ജനുവരി 24നും 25നും ആഘോഷ പരിപാടികൾ നടക്കും. ആഘോഷങ്ങളുടെ ആദ്യ ദിവസം ജനുവരി 24 (ശനിയാഴ്ച) വൈകുന്നേരം 6.30 മുതൽ ആരംഭിക്കും.

ഈ ദിവസം സമാജം ക്ലാസുകളിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും.തുടർന്ന് സാംസ്കാരിക സമ്മേളനം നടക്കും.

സമ്മേളനം നിലമ്പൂർ നിയോജകമണ്ഡലം എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസം ജനുവരി 25 (ഞായറാഴ്ച) വൈകുന്നേരം 6.30ന് മുഖ്യ പരിപാടിയായി മലബാർ നാടകവേദി അവതരിപ്പിക്കുന്ന “ഓട്ടകാലണ” എന്ന സാമൂഹിക നാടകം അരങ്ങേറും. സമൂഹത്തിലെ യാഥാർഥ്യങ്ങളാണ് നാടകത്തിലൂടെ അവതരിപ്പിക്കുക.

രണ്ട് ദിവസങ്ങളിലെയും എല്ലാ പരിപാടികളും നെരൂൾ ഈസ്റ്റ് സെക്ടർ 19-ൽ സ്ഥിതിചെയ്യുന്ന അയ്യപ്പ ക്ഷേത്ര ഗ്രൗണ്ടിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്കും പാസുകൾക്കും ബന്ധപ്പെടുക:

9702433394

9167435834

9869463097

9820003104