കലാസമൃദ്ധമായ ആഘോഷം; നെരൂൾ സമാജം വാർഷികാഘോഷം വിജയകരമായി സമാപിച്ചു

ജനുവരി 25-ന് വൈകുന്നേരം മലബാർ നാടകവേദി അവതരിപ്പിച്ച “ഓട്ടക്കാലണ” എന്ന സാമൂഹിക നാടകം അരങ്ങേറി. വർത്തമാനകാല സാമൂഹിക പ്രശ്നങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച ഈ നാടകം മികച്ച അഭിനയവും അവതരണ മികവുമൂലം പ്രേക്ഷകരുടെ പ്രശംസ നേടി

author-image
Honey V G
New Update
hfjmnm

നവിമുംബൈ : നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ 42-ാം വാർഷികാഘോഷങ്ങൾ ജനുവരി 24, 25 (ശനി, ഞായർ) ദിവസങ്ങളിൽ വിവിധ പരിപാടികളോടെ വിജയകരമായി സമാപിച്ചു.

ആദ്യദിനത്തിൽ സമാജത്തിന്റെ മലയാളം ക്ലാസ്സിലെയും ഡാൻസ് ക്ലാസ്സിലെയും കുട്ടികളും വനിതാ അംഗങ്ങളും യൂത്ത് വിംഗും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

jgnkmmm

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ആഘോഷങ്ങൾക്ക്  നിറപ്പകിട്ടേകി. സമാജം പ്രസിഡന്റ് കെ. എ. കുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതപ്രസംഗം നടത്തി.

സമാജത്തിന്റെ പ്രവർത്തനങ്ങളും ഭാവി ലക്ഷ്യങ്ങളും അദ്ദേഹം വിശദീകരിച്ചു. മുംബൈയിലെ പ്രശസ്ത നോവലിസ്റ്റ് സി. പി. കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

nansmdmd

നോർക്ക ഡവലപ്മെന്റ് ഓഫീസർ ശ്രീ. എസ്. റഫീക്ക് ആശംസാപ്രസംഗം നടത്തി. സമാജം ട്രഷറർ ജ്യോതിഷ്മയൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. 

msnsnsn

കലാസമിതി കൺവീനർ സജ്ജു തോമസ് നന്ദിപ്രസംഗം നടത്തി. അജിതയും ബിനിതയും പരിപാടികളുടെ അവതാരകരായിരുന്നു. 

mdndndn

ജനുവരി 25-ന് വൈകുന്നേരം മലബാർ നാടകവേദി അവതരിപ്പിച്ച “ഓട്ടക്കാലണ” എന്ന സാമൂഹിക നാടകം അരങ്ങേറി. വർത്തമാനകാല സാമൂഹിക പ്രശ്നങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച ഈ നാടകം മികച്ച അഭിനയവും അവതരണ മികവുമൂലം പ്രേക്ഷകരുടെ പ്രശംസ നേടി.

nfnfnfn

വാർഷികാഘോഷങ്ങളിൽ മുംബൈയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സമാജം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ സജീവസാന്നിധ്യമുണ്ടായിരുന്നു.