ന്യൂ ബോംബെ കേരളീയ സമാജം ‘അക്ഷരസന്ധ്യ’യുടെ 11-ാം വാർഷികാഘോഷം സാഹിത്യസമ്പന്നമായി

ദേശം’ എന്നത് ഒരു നാടിന്റെ ജൈവിക പ്രതിബിംബമാണെന്നും, ‘രാഷ്ട്രം’ അധികാരഘടനകളുമായി ബന്ധപ്പെട്ട ആധുനിക ആശയമാണെന്നും രാജശ്രീ തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി. എഴുത്തുകാരന്റെ കാഴ്ചപ്പാടിൽ കാലവും ദേശവും എങ്ങനെ സ്വാഭാവികമായി ലയിക്കുന്നുവെന്നതും അവർ ഉദാഹരണങ്ങളിലൂടെ അവതരിപ്പിച്ചു

author-image
Honey V G
New Update
kskskksm

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ സദസ്സായ അക്ഷരസന്ധ്യയുടെ 11-ാം വാർഷികാഘോഷം സാഹിത്യചർച്ചകളും വായനാനുഭവങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ ശ്രദ്ധേയമായി നടന്നു.

നെരൂർ സമാജം പ്രസിഡന്റ് കെ. എ. കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജോയിന്റ് സെക്രട്ടറി അനിൽ പരുമല സ്വാഗതം പറഞ്ഞു.

msnsnns

പ്രശസ്ത നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ആർ. രാജശ്രീ ചടങ്ങ് ഉദ്ഘാടനം ചെയ്തു. “കാലം, ദേശം, എഴുത്ത്” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തിൽ, എഴുത്തിലെ കാല-ദേശ ബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചപ്പാടുകളാണ് രാജശ്രീ പങ്കുവച്ചത്. 

കണ്ണൂരിന്റെ പഴയ ഗ്രാമീണ ജീവിതവും ഭാഷയും സമന്വയിപ്പിച്ച് ആവിഷ്‌കരിച്ച ‘കല്ല്യാണിയെന്നും ’, ‘ദാക്ഷായണിയെന്നും പേരായ രണ്ടു  സ്ത്രീകളുടെ കത, മഹാഭാരതത്തിലെ അപൂർവ കഥാപാത്രത്തെ ആധാരമാക്കി രചിച്ച ‘ആത്രേയകം’ എന്ന കൃതിയുടെയും ഘടനാ വൈവിധ്യങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. ‘ദേശം’ എന്നത് ഒരു നാടിന്റെ ജൈവിക പ്രതിബിംബമാണെന്നും, ‘രാഷ്ട്രം’ അധികാരഘടനകളുമായി ബന്ധപ്പെട്ട ആധുനിക ആശയമാണെന്നും രാജശ്രീ തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.

mgjmkmm

എഴുത്തുകാരന്റെ കാഴ്ചപ്പാടിൽ കാലവും ദേശവും എങ്ങനെ സ്വാഭാവികമായി ലയിക്കുന്നുവെന്നതും അവർ ഉദാഹരണങ്ങളിലൂടെ അവതരിപ്പിച്ചു. 

ചടങ്ങിൽ സുനിത ഏഴുമാവിൽ, ശീതൾ ബാലകൃഷ്ണൻ എന്നിവർ രാജശ്രീയുടെ നോവലുകളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വായിക്കുകയും, സ്വന്തം വായനാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

jdndndmd

തുടർന്ന് നടന്ന ചർച്ചയിൽ ജി. വിശ്വനാഥൻ, സി. പി. കൃഷ്ണകുമാർ, അജിത് ശങ്കരൻ, എം. ജി. അരുൺ, പ്രേമൻ ഇല്ലത്ത്, പി. എസ്. സുമേഷ് എന്നിവർ പങ്കെടുത്തു. 

ചർച്ചകൾക്ക് പി. ആർ. സഞ്ജയ് നേതൃത്വം നൽകി. നന്ദി പ്രസംഗത്തിൽ അക്ഷരസന്ധ്യയുടെ കൺവീനർ എം. പി. ആർ. പണിക്കർ, ഇതുവരെ കൈവരിച്ച സാഹിത്യയാത്രയെ ഓർത്ത് സന്തോഷം പ്രകടിപ്പിക്കുകയും, അക്ഷരസന്ധ്യയുടെ യാത്ര ഇനിയും കൂടുതൽ അർത്ഥവത്തായ നിമിഷങ്ങളോടെ മുന്നേറുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു.