സുമാ രാമചന്ദ്രനെ അനുസ്മരിച്ച് അക്ഷരശ്ലോകവും സാഹിത്യ ചർച്ചയും

പ്രമുഖ അക്ഷരശ്ലോക ആചാര്യൻ നാരായണൻകുട്ടി വാരിയർ, അശോക് മേനോൻ, ശ്രീമതി കുമാരി വിജയൻ, അഞ്ജലി കേശവൻ, ശ്രീമതി മാലതി ശ്രീകുമാർ ,ശ്യാംലാൽ, തുടങ്ങിയവർ അക്ഷരശ്ലോകം ചൊല്ലി ഓർമ്മപ്പൂക്കളെന്ന ചടങ്ങ് മനോഹരമാക്കി

author-image
Honey V G
Updated On
New Update
sundidoogkv

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ ചർച്ചാ വേദിയായ ‘അക്ഷരസന്ധ്യ’യിൽ സമാജം മാനേജിംഗ് കമ്മറ്റി അംഗവും, സാംസ്കാരിക പ്രവർത്തകയും, അക്ഷരശ്ലോക അദ്ധ്യാപികയുമായിരുന്ന സുമാ രാമചന്ദ്രന് സമർപ്പിച്ചുള്ള അക്ഷരശ്ലോകസദസ്സും സാഹിത്യചർച്ചയും സംഘടിപ്പിച്ചു.

 

akxkckfoogog

മുംബൈ അക്ഷരശ്ലോകരംഗത്ത് സജീവമായ അധ്യാപകരും വിദ്യാർത്ഥികളും കാവ്യാസ്വാദകരുമടക്കം നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്.

നഗരത്തിന്റെ കലാസാംസ്കാരികരംഗത്ത് നിറസാന്നിധ്യമായിരുന്ന സുമാ രാമചന്ദ്രന് ആദരാഞ്ജലിയായി സമാജം ഈ ചടങ്ങ് സമർപ്പിച്ചു.

gfdyujjjjkkkf

പ്രമുഖ അക്ഷരശ്ലോക ആചാര്യൻ നാരായണൻകുട്ടി വാരിയർ, അശോക് മേനോൻ, ശ്രീമതി കുമാരി വിജയൻ, അഞ്ജലി കേശവൻ, ശ്രീമതി മാലതി ശ്രീകുമാർ ,ശ്യാംലാൽ, തുടങ്ങിയവർ അക്ഷരശ്ലോകം ചൊല്ലി ഓർമ്മപ്പൂക്കളെന്ന ചടങ്ങ് മനോഹരമാക്കി. 

mkkkksksks

സമാജം പ്രസിഡന്റ് കെ.എ. കുറുപ്പ് അധ്യക്ഷനായിരുന്നു. ജോ. സെക്രട്ടറി അനിൽ പരുമല സ്വാഗതവും അക്ഷരസന്ധ്യ കൺവീനർ എം.പി.ആർ. പണിക്കർ നന്ദിയും പറഞ്ഞു.