നെരൂൾ സമാജം ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിൻ്റെ ആരോഗ്യമാണെന്നും സ്ത്രീ ആരോഗ്യവതിയ യാൽ മാത്രമെ കുടുംബം ബാലൻസായി പോകാൻ സാധിക്കുകയുള്ളുവെന്നും പറയുകയുണ്ടായി

author-image
Honey V G
New Update
nxfjkkm

നവിമുംബൈ : നെരൂൾ ന്യൂ ബോംബെ കേരളീയ സമാജവും അപ്പോള ആശുപത്രിയും സംയുക്തമായി ഡിസംബർ 21 ഞായറാഴ്ച ആരോഗ്യ പരിരക്ഷയെ കുറിച്ച് സെമിനാർ നടത്തി.

gfjkmm

വൈസ് പ്രസിഡന്റ്‌ കെ ടി നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പ്രകാശ് കാട്ടാക്കടയും മറ്റ് ഭാരവാഹികളും ചേർന്ന് ഡോക്ടർമാർക്ക് പൂച്ചെണ്ട് നല്കി ആദരിച്ചു. 

kggnmmm

അപ്പോളോ ആശുപത്രിയിലെ പ്രഗത്ഭരായ ഡോക്ടർമാർ ഡോ. കെ. എസ് ബിന്ദു, ഗൈനക്കോളജി, സ്ത്രീകളുടെ സാധാരണ പ്രശ്നങ്ങൾ, വർദ്ധിച്ചു വരുന്ന അർഭുത രോഗത്തെപ്പറ്റിയും പ്രസൻ്റേഷൻ വഴി ചൂണ്ടിക്കാട്ടി.

cgjnnjj

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിൻ്റെ ആരോഗ്യമാണെന്നും സ്ത്രീ ആരോഗ്യവതിയ യാൽ മാത്രമെ കുടുംബം ബാലൻസായി പോകാൻ സാധിക്കുകയുള്ളുവെന്നും പറയുകയുണ്ടായി. ഡോ. അശ്വതി ഹരിദാസ്, നെഫ്റോളജി , വൃക്ക രോഗങ്ങളും അതിൻ്റെ ചികിത്സയെപ്പറ്റിയും, രക്തസമ്മർദ്ദവും പ്രതിവിധികളെപ്പറ്റിയും പ്രസേൻ്ഷനിലും ചോദ്യോത്തര വേളയിലും വിശദീകരിച്ചു.

ഡോ. അമൃത് രാജ്, കരൾ ,ട്രാൻസപ്ലാൻ്റ്, അവയദാനം മഹാദാനമെന്നും മനുഷ്യ സ്നേഹത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവയവദാനമെന്നും മറ്റൊരാൾക്ക് പുതു ജീവൻ നല്കാൻ അവയവദാനം കൊണ്ട് സാധ്യമാണെന്നും ഏറ്റവും കൂടുതൽ ട്രാൻസ്‌പ്ലാന്റ് നടക്കുന്നത് ഇന്ത്യയിലാണെന്നും പ്രസൻ്റേഷൻ വഴി അവതരിപ്പിച്ചു.

ഡോ ധന്യ ധർമ്മപാലൻ, പീഡിയാട്രിക്സ്, കുട്ടികളിലും മുതിർന്നവരിലും വരുന്ന ഇൻഫെക്ഷൻ, കുട്ടികളുടെ വാക്‌സിനേഷൻ, വൈറസ് പ്രിവൻ്റ് ചെയ്യാനുള്ള വാക്‌സിനേഷൻ , ഡെങ്കു എന്നിവയെ കുറിച്ച് വളരെ വിശദമായി പ്രസൻ്റേഷനിലും ചോദ്യോത്തര വേളയിലും മറുപടി നല്കി.