/kalakaumudi/media/media_files/2025/10/31/vcnmmmm-2025-10-31-18-38-17.jpg)
നവിമുംബൈ : നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം നവംബർ 1-ാം തീയതി ശനിയാഴ്ച(നാളെ) വൈകുന്നേരം ആറുമണിമുതൽ കേരള പിറവി ദിനം ആഘോഷിക്കുന്നു.
പരിപാടിയിൽ പ്രമുഖ പ്രഭാഷകനും നാടകപ്രവർത്തകനുമായ അഡ്വ. സുകുമാരൻ കുഞ്ഞിമംഗലം മുഖ്യപ്രഭാഷണം നടത്തും.
സമാജത്തിലെ SSC, HSC വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും നടക്കും.
കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യ കലയായ കളരിപ്പയറ്റിന്റെ പുതിയ ക്ലാസിന്റെ ഉദ്ഘാടനം ചടങ്ങിൽ നടത്തപ്പെടും.അതോടൊപ്പം കളരിപ്പയറ്റ് പരിശീലകരുടെ പ്രകടനവും ഉണ്ടായിരിക്കും.
അംഗങ്ങളുടെയും കുട്ടികളുടെയും ഗാനങ്ങൾ, നൃത്തങ്ങൾ, ലഘുനാടകം തുടങ്ങിയ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
