നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൽ കേരളപ്പിറവി ദിനാഘോഷം

“നാണിയമ്മ മിണ്ടുന്നില്ല” എന്ന ഹ്രസ്വനാടകം കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി

author-image
Honey V G
New Update
kdmemd

നവി മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനം ആഘോഷിച്ചു. സമാജം പ്രസിഡന്റ് കെ. എ. കുറുപ്പ് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം ചെയ്തു.

hhkkkkm

ട്രഷറർ ജ്യോതിഷ്മയനും സമാജം മലയാളം ടീച്ചറും മലയാള മിഷൻ ഐരോളി–ഖാർഘർ മേഖല സെക്രട്ടറിയുമായ മിനി അനിൽ പരുമലയും ചടങ്ങിൽ പങ്കെടുത്തു. 

kdkdmem

പ്രമുഖ പ്രഭാഷകനും നാടകപ്രവർത്തകനുമായ അഡ്വ. സുകുമാരൻ കുഞ്ഞിമംഗലം “കേരളം — ചരിത്രവും പ്രതീക്ഷയും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 

സമാജം അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ ചടങ്ങിന്റെ ആകർഷണമായി. “നാണിയമ്മ മിണ്ടുന്നില്ല” എന്ന ഹ്രസ്വനാടകം കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി.

mdndnndn

സമാജത്തിലെ എസ്.എസ്.സി., എച്ച്.എസ്.സി. വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. 

കേരളത്തിന്റെ പൈതൃകകലാരൂപമായ കളരിപ്പയറ്റിന്റെ പുതിയ ക്ലാസ് ഉദ്ഘാടനം ചെയ്‌തതോടൊപ്പം പരിശീലകരുടെ പ്രകടനവും നടന്നു.

മലയാള മിഷൻ ഐരോളി–ഖാർഘർ മേഖല സെക്രട്ടറി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സമാജം കലാസമിതി കൺവീനർ സഞ്ജു തോമസ് ചടങ്ങ് നിയന്ത്രിച്ചു. കൺവീനർ അനിൽ പരുമല നന്ദി രേഖപ്പെടുത്തി.

കേരളത്തിന്റെ പിറവിയും മലയാളി ഐക്യവും ഒരുമിച്ച് ആഘോഷിച്ച ചടങ്ങ് വിഭവസമൃദ്ധമായ വിരുന്നോടുകൂടി സമാപിച്ചു.